അനൂപ് ജേക്കബ് ലീഡർ; ജോണി നെല്ലൂർ ചെയർമാൻ
Sunday, February 25, 2018 1:22 AM IST
കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജേ​​ക്ക​​ബ് പാ​​ർ​​ട്ടി ലീ​​ഡ​​റാ​​യി അ​​നൂ​​പ് ജേ​​ക്ക​​ബ് എം​​എ​​ൽ​​എ​​യെ​​യും ചെ​​യ​​ർ​​മാ​​നാ​​യി ജോ​​ണി നെ​​ല്ലൂ​​രി​​നെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു. കോ​​ട്ട​​യം കെ​​പി​​എ​​സ് മേ​​നോ​​ൻ ഹാ​​ളി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​ലാ​​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.

വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​നാ​​യി വാ​​ക്ക​​നാ​​ട് രാ​​ധാ​​കൃ​​ഷ്ണ​​നെ​​യും വൈ​​സ് ചെ​​യ​​ർ​​മാ​​ൻ​​മാ​​രാ​​യി കെ.​​എം.​​ഫി​​ലി​​പ്പ്, ഡെ​​യ്സി ജേ​​ക്ക​​ബ്, ജോ​​ർ​​ജ് ജോ​​സ​​ഫ് എ​​ന്നി​​വ​​രെ​​യും തെ​ര​ഞ്ഞെ​ടു​ത്തു.

ബാ​​ബു വ​​ലി​​യ വീ​​ടി​നാ​ണ് ട്ര​ഷ​റ​ർ. സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യി എം.​​ബാ​​വ, സി.​​മോ​​ഹ​​ന​​ൻ​​പി​​ള്ള, എം.​​സി.​​സെ​​ബാ​​സ്റ്റ്യ​​ൻ, രാ​​ജു പാ​​ണാ​​ലി​​ക്ക​​ൽ, എ​​ഴു​​കോ​​ണ്‍ സ​​ത്യ​​ൻ, ബി​​ജു മ​​റ്റ​​പ്പ​​ള്ളി, കെ.​​ജി. പു​​രു​​ഷോ​​ത്ത​​മ​​ൻ, ജെ​​സി പീ​​റ്റ​​ർ, കു​​ള​​ക്ക​​ട രാ​​ജു, ബി.​​എ​​സ്. മ​​നോ​​ജ്കു​​മാ​​ർ, പ്ര​​ഫ. ജോ​​ണി സെ​​ബാ​​സ്റ്റ്യ​​ൻ, കെ.​​ആ​​ർ. ഗി​​രി​​ജ​​ൻ എ​​ന്നി​​വ​​രെ നോ​​മി​​നേ​​റ്റു ചെ​​യ്തു.


70 അം​​ഗ ഹൈ​​പ​​വ​​ർ ക​​മ്മി​​റ്റി​​യെ​യും 151 അം​​ഗ സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യേ​​റ്റി​​നെ​​യും 101 അം​​ഗം വ​​ർ​​ക്കിം​​ഗ് ക​​മ്മി​​റ്റി​​യെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്ത​​താ​​യി വ​​ര​​ണാ​​ധി​​കാ​​രി പ്ര​​ഫ.​കെ.​​സി.​​ജോ​​ർ​​ജ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.