വെ​ള്ള​ക്ക​ര കു​ടി​ശി​ക: അ​ദാ​ല​ത്ത് മാ​ർ​ച്ച് ഒ​ന്നു​ മുതൽ
വെ​ള്ള​ക്ക​ര കു​ടി​ശി​ക: അ​ദാ​ല​ത്ത് മാ​ർ​ച്ച് ഒ​ന്നു​ മുതൽ
Sunday, February 25, 2018 1:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി​​​യി​​​ൽ ഗാ​​​ർ​​​ഹി​​​ക, ഗാ​​​ർ​​​ഹി​​​കേ​​​ത​​​ര ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ വെ​​​ള്ള​​​ക്ക​​​ര കു​​​ടി​​​ശി​​​ക പി​​​രി​​​വി​​​നു​​​ള്ള റ​​​വ​​​ന്യൂ അ​​​ദാ​​​ല​​​ത്ത് മാ​​​ർ​​​ച്ച് ഒ​​​ന്നു മു​​​ത​​​ൽ 20 വ​​​രെ ന​​​ട​​​ക്കു​​​മെ​​ന്നു മ​​​ന്ത്രി മാ​​​ത്യു ടി.​​​തോ​​​മ​​​സ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

എ​​​ല്ലാ റ​​​വന്യുഡി​​​വി​​​ഷ​​​നി​​​ലും ന​​​ട​​​ക്കു​​​ന്ന അ​​​ദാ​​​ല​​​ത്തി​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ല കു​​​ടി​​​ശി​​​ക ഒ​​​റ്റ​​​ത്ത​​​വ​​​ണ​​​യാ​​​യി തീ​​​ർ​​​പ്പാ​​​ക്കാ​​​നാ​​​കും. ഗാ​​​ർ​​​ഹി​​​കേ​​​ത​​​ര ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ കു​​​ടി​​​ശി​​​ക തീ​​​ർ​​​പ്പാ​​​ക്കു​​​ന്പോ​​​ൾ നി​​​ല​​​വി​​​ലെ പ​​​ലി​​​ശ നി​​​ര​​​ക്കി​​​ൽ 50 ശ​​​ത​​​മാ​​​നം ഇ​​​ള​​​വ് ല​​​ഭി​​​ക്കും. സ​​​ർ​​​ചാ​​​ർ​​​ജി​​​ന്‍റെ 50 ശ​​​ത​​​മാ​​​ന​​​വും പി​​​ഴ​​​പ​​​ലി​​​ശ​​​യി​​​ൽ പൂ​​​ർ​​​ണ ഇ​​​ള​​​വും ന​​​ൽ​​​കും.


ഗാ​​​ർ​​​ഹി​​​ക ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ലീ​​​ക്കേ​​​ജ് ആ​​​നു​​​കൂ​​​ല്യം പ​​​ത്തു​​​വ​​​ർ​​​ഷ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ൽ എ​​​ന്ന നി​​​ല​​​യി​​​ൽ നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യി അ​​​നു​​​വ​​​ദി​​​ക്കും. ആ​​​റു മാ​​​സ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി ബി​​​ല്ല​​​ട​​​യ്ക്കാ​​​ത്ത ഗാ​​​ർ​​​ഹി​​​ക ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു പി​​​ഴ​​​യി​​​ല്ലാ​​​തെ പ​​​ണം അ​​​ട​​​യ്ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.