സ​മൂ​ഹ​ത്തെ പ​ടു​ത്തു​യ​ർ​ത്താ​ൻ സ്വ​യം സ​മ​ർ​പ്പി​ക്ക​ണം: മാ​ർ ആ​ല​ഞ്ചേ​രി
സ​മൂ​ഹ​ത്തെ പ​ടു​ത്തു​യ​ർ​ത്താ​ൻ സ്വ​യം സ​മ​ർ​പ്പി​ക്ക​ണം: മാ​ർ ആ​ല​ഞ്ചേ​രി
Friday, March 16, 2018 12:32 AM IST
കൊ​​​ച്ചി: സ​​​മൂ​​​ഹ​​​ത്തെ പ​​​ടു​​​ത്തു​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​യി സ്വ​​​യം സ​​​മ​​​ർ​​​പ്പി​​​ത​​​രാ​​​ക​​​ണ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ഗ​​​വേ​​​ഷ​​​ണ​​​പ​​​ഠ​​​ന​​​വി​​​ഭാ​​​ഗ​​​മാ​​​യ ലി​​​റ്റ​​​ർ​​​ജി​​​ക്ക​​​ൽ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​ർ (എ​​​ൽ​​​ആ​​​ർ​​​സി) സം​​​ഘ​​​ടി​​​പ്പി​​​ച്ച 55-ാമ​​​ത് ദ്വി​​​ദി​​​ന സെ​​​മി​​​നാ​​​ർ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പ​​​ര​​​സ്പ​​​രം അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യും പ​​​ങ്കു​​​വ​​​യ്ക്കു​​​ക​​​യും സം​​​വാ​​​ദ​​​ങ്ങ​​​ളി​​​ലൂ​​​ടെ സ​​​മ​​​ത്വ​​​ത്തി​​​ലെ​​​ത്തി​​​ച്ചേ​​​രു​​​ക​​​യും ചെ​​​യ്യു​​​ക സ​​​ഭാ​​​ത്മ​​​ക​ ജീ​​​വി​​​ത​​​ത്തി​​​ന്‍റെ അ​​​നി​​​വാ​​​ര്യ ജീ​​​വി​​​ത​​​ശൈ​​​ലി​​​യാ​​​ണെ​​​ന്നും ക​​ർ​​ദി​​നാ​​ൾ പ​​റ​​ഞ്ഞു. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യും ന​​​വീ​​​ക​​​ര​​​ണ​​​വും ഭാ​​​വി​​​യി​​​ലേ​​​ക്കു​​​ള്ള ദി​​​ശാ​​​ബോ​​​ധ​​​വും എ​​​ന്ന​​​താ​​​യി​​​രു​​​ന്നു സെ​​​മി​​​നാ​​​റി​​​ന്‍റെ വി​​​ഷ​​​യം. എ​​​ൽ​​​ആ​​​ർ​​​സി ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി.


കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. എം.​​​പി. ജോ​​​സ​​​ഫ്, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ കു​​​ര്യാ​​​ക്കോ​​​സ് ഭ​​​ര​​​ണി​​​കു​​​ള​​​ങ്ങ​​​ര, എ​​​ൽ​​​ആ​​​ർ​​​സി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​ ഡോ.​ ​​പീ​​​റ്റ​​​ർ ക​​​ണ്ണ​​​ന്പു​​​ഴ, ഡോ.​ ​​നോ​​​ബി​​​ൾ മ​​​ണ്ണാ​​​ന​​​ത്ത്, ടോ​​​മി ജോ​​​സ​​​ഫ് അ​​​റ​​​യ്ക്ക​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ സ​​​ഭ​​​യാ​​​യി ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ട​​​തി​​​ന്‍റെ ര​​​ജ​​​ത ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് എ​​​ൽ​​​ആ​​​ർ​​​സി സെ​​​മി​​​നാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.