എ​ന്‍റെ ക​വി​ത അവർ വാ​യി​ക്കേണ്ട, പ​ഠി​ക്കുകയും വേ​ണ്ട: ചു​ള്ളി​ക്കാ​ട്
എ​ന്‍റെ ക​വി​ത അവർ വാ​യി​ക്കേണ്ട,  പ​ഠി​ക്കുകയും വേ​ണ്ട: ചു​ള്ളി​ക്കാ​ട്
Tuesday, March 20, 2018 1:13 AM IST
കൊ​​​ച്ചി: മ​​​ല​​​യാ​​​ളം തെ​​​റ്റു​​​കൂ​​​ടാ​​​തെ എ​​​ഴു​​​താ​​​ന​​​റി​​​യാ​​​ത്ത​​​വ​​​ർ ത​​​ന്‍റെ ക​​​വി​​​ത വാ​​​യി​​​ക്കേ​​​ണ്ടെ​​​ന്നു ക​​​വി ബാ​​​ല​​​ച​​​ന്ദ്ര​​​ൻ ചു​​​ള്ളി​​​ക്കാ​​​ട്. അ​​​വ​​​ർ എ​​​ന്‍റെ ക​​​വി​​​ത മ​​​റ​​​ന്നു​​​പോ​​​ക​​​ട്ടെ. സ്കൂ​​​ളു​​​ക​​​ളി​​​ലും കോ​​​ള​​​ജു​​​ക​​​ളി​​​ലും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലും ത​​​ന്‍റെ ക​​​വി​​​ത പ​​​ഠി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്നും എ​​​റ​​​ണാ​​​കു​​​ളം പ്ര​​​സ് ക്ല​​​ബ്ലിൽ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ചു​​​ള്ളി​​​ക്കാ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

എ​​​ല്ലാ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ​​നി​​​ന്നും എ​​​ന്‍റെ ക​​​വി​​​ത ഒ​​​ഴി​​​വാ​​​ക്ക​​​ണം. എ​​​ന്‍റെ ക​​​വി​​​ത​​​യി​​​ൽ ഗ​​​വേ​​​ഷ​​​ണം അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​ത്. അ​​​ക്കഡേ​​മി​​​ക് ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് എ​​​ന്‍റെ ക​​​വി​​​ത​​​യെ ദു​​​ർ​​​വി​​​നി​​​യോ​​​ഗം ചെ​​​യ്യ​​​രു​​​ത്.
അ​​​ക്ഷ​​​ര​​​ത്തെ​​​റ്റും വ്യാ​​​ക​​​ര​​​ണ​​​ത്തെ​​​റ്റും ആ​​​ശ​​​യ​​​ത്തെ​​​റ്റും പ​​​രി​​​ശോ​​​ധി​​​ക്കാ​​​തെ വാ​​​രി​​​ക്കോ​​​രി മാ​​​ർ​​​ക്കു​​​കൊ​​​ടു​​​ത്തു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ വി​​​ജ​​​യി​​​പ്പി​​​ക്കു​​​ക​​​യും ഉ​​​ന്ന​​​ത​​​ബി​​​രു​​​ദ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​ണ്ട്.


എ​​​ന്‍റെ ക​​​വി​​​ത​​​യി​​​ൽ ഗ​​​വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ പോ​​​ലും എ​​​ന്‍റെ ക​​​വി​​​ത തെ​​​റ്റാ​​​യി എ​​​ഴു​​​തു​​​ന്നു. അ​​​ന്പ​​​തു വ​​​ർ​​​ഷ​​​മാ​​​യി ക​​​വി​​​ത​​​യെ​​​ഴു​​​തു​​​ന്ന താ​​​ൻ അ​​​തി​​​ന്‍റെ പേ​​​രി​​​ൽ ഇ​​​തു​​​വ​​​രെ ഒ​​​രു ബ​​​ഹു​​​മ​​​തി​​​യും സ്ഥാ​​​ന​​​ങ്ങ​​​ളും സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ത​​​ന്‍റെ ക​​​വി​​​ത പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​തി​​​ൽ ദുഃ​​ഖി​​​ക്കു​​​ന്നുവെ ന്നും ബാ​​​ല​​​ച​​​ന്ദ്ര​​​ൻ ചു​​​ള്ളി​​​ക്കാ​​​ട് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.