ന​​​ട​​​ൻ ദി​​​ലീ​​​പി​​​നു വി​​​ദേ​​​ശ​​​ത്തു പോ​​​കാ​​​ൻ അ​​​നു​​​മ​​​തി
ന​​​ട​​​ൻ ദി​​​ലീ​​​പി​​​നു  വി​​​ദേ​​​ശ​​​ത്തു  പോ​​​കാ​​​ൻ അ​​​നു​​​മ​​​തി
Tuesday, April 17, 2018 2:25 AM IST
കൊ​​​ച്ചി: യു​​​വ​​​ന​​​ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​യി ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ ജാ​​​മ്യ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്ന ന​​​ട​​​ൻ ദി​​​ലീ​​​പി​​​നു വി​​​ദേ​​​ശ​​​ത്തു പോ​​​കാ​​​ൻ കോ​​​ട​​​തി​ താ​​​ത്ക്കാ​​​ലി​​​ക അ​​​നു​​​മ​​തി ന​​​ൽ​​​കി.

ത​​​ന്‍റെ പു​​​തി​​​യ സി​​​നി​​​മ​​​യാ​​​യ ക​​​മ്മാ​​​ര സം​​​ഭ​​​വ​​​ത്തി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി ഈ ​​​മാ​​​സം 25 മു​​​ത​​​ൽ മേ​​​യ് നാ​​​ലു​​​വ​​​രെ ദു​​​ബാ​​​യ്, സിം​​​ഗ​​​പ്പു​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നാ​​​യി ദി​​​ലീ​​​പ് ന​​​ൽ​​​കി​​​യ അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി അ​​​നു​​​വാ​​​ദം ന​​​ൽ​​​കി​​​യ​​​ത്.


ന​​​ടി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ എ​​​ട്ടാം​​​പ്ര​​​തി​​​യാ​​​യ ന​​​ട​​​നെ​​​തി​​​രെ ഗൂ​​​ഢാ​​​ലോ​​​ച​​​ന ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കു​​​റ്റ​​​ങ്ങ​​​ളാ​​​ണു നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത്. കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണ പൂ​​​ർ​​​ത്തി​​​യാ​​​കും വ​​​രെ കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​വാ​​​ദ​​​മി​​​ല്ലാ​​​തെ വി​​​ദേ​​​ശ​​​ത്തേ​​​ക്കു പോ​​​കാ​​​തി​​​രി​​​ക്കാ​​​നാ​​​ൻ പാ​​​സ്പോ​​​ർ​​​ട്ട് ത​​​ട​​​ഞ്ഞു​​​വ​​​ച്ച​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു ദി​​​ലീ​​​പി​​​നു ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.