ഇന്ധനം നിറയ്ക്കൽ: പുതിയ നിർദേശം കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ സമയക്രമം താളംതെറ്റിക്കുന്നു
ഇന്ധനം നിറയ്ക്കൽ: പുതിയ നിർദേശം കെഎ​സ്ആ​ർ​ടി​സി  ബ​സു​ക​ളു​ടെ  സമയക്രമം താളംതെറ്റിക്കുന്നു
Wednesday, May 16, 2018 1:32 AM IST
തൊ​​ടു​​പു​​ഴ: മൈ​​ലേ​​ജ് അ​​റി​​യു​​ന്ന​തി​നു കെ ​​എ​​സ്ആ​​ർ​​ടി​​സി ബ​​സു​​ക​​ളി​ൽ ഡീ​​സ​​ൽ നി​​റ​​യ്ക്കു​​ന്ന​​ത് രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​വും മാ​​ത്രം മ​​തി​​യെ​​ന്ന നി​​ർ​​ദേ​​ശം ദീ​​ർ​​ഘ​​ദൂ​​ര ബ​​സു​​ക​​ളു​​ടെ സ​മ​യ​ക്ര​​മം തെ​​റ്റി​​ക്കു​​ന്നു. മു​​ൻ കാ​​ല​​ങ്ങ​​ളി​​ൽ ഇ​​ട​​വേ​​ള​​ക​​ളി​​ലാ​​യി​​രു​​ന്നു ഡി​​പ്പോ​​ക​​ളി​​ലെ പ​​ന്പു​​ക​​ളി​​ൽ​നി​​ന്നും ഡീ​​സ​​ൽ നി​​റ​​ച്ചി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ പു​​തി​​യ നി​​ർ​​ദേ​ശ​പ്ര​കാ​രം രാ​​വി​​ലെ മു​​ത​​ൽ ​പ​ന്പു​​ക​​ൾ​​ക്കു മു​​ന്നി​​ൽ ബ​​സു​​ക​​ൾ നി​ര​നി​ര​യാ​യി കി​ട​ക്കേ​ണ്ടി​വ​രു​ന്നു. ദീ​ർ​ഘ​ദൂ​ര​ങ്ങ​ളി​ൽ​നി​ന്ന് ഓ​​ടി​​യെ​​ത്തു​​ന്ന ബ​​സു​​ക​​ൾ മ​​ണി​​ക്കൂ​​റു​​ക​​ൾ വൈ​​കി​​യാ​​ണ് ഡി​​പ്പോ​​ക​​ളി​​ൽ​നി​​ന്ന് ഇ​​ന്ധ​​നം നി​​റ​​ച്ചു പു​​റ​​പ്പെ​​ടു​​ന്ന​​ത്. തൊ​​ടു​​പു​​ഴ മൂ​​ല​​മ​​റ്റ​​ത്തു​നി​​ന്ന് തി​​രു​​വ​​ന്പാ​​ടി​​ക്കു പു​​റ​​പ്പെ​ടേ​ണ്ട കെ ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് ഡീ​​സ​​ൽ അ​​ടി​​ക്കു​​ന്ന​​തി​​നെ​​ച്ചൊ​​ല്ലി​​യു​​ള്ള ത​​ർ​​ക്ക​​ത്തെ​ത്തു​ട​​ർ​​ന്ന് ഇ​​ന്ന​​ലെ പെ​​രു​​ന്പാ​​വൂ​​ർ ഡി​​പ്പോ​​യി​​ൽ ഒ​​രു മ​​ണി​​ക്കൂ​​ർ വൈ​​കി​.

തൊ​​ടു​​പു​​ഴ​​യി​​ൽ​നി​​ന്നു പു​​ല​​ർ​​ച്ചെ 5.10നാ​​ണ് തി​​രു​​വ​​ന്പാ​​ടി ബ​​സ് പെ​​രു​​ന്പാ​​വൂ​​രി​​ലെ​​ത്തി​​യ​​ത്. ബ​​സ് എ​​ത്തി​​യ​​പ്പോ​​ൾ പ്രാ​​ദേ​​ശി​​ക സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന നാ​​ലു ലോ ​​ഫ്ളോ​​ർ ജ​​ൻ​​റം ബ​​സു​​ക​​ൾ ഡീ​​സ​​ൽ നി​​റ​​യ്ക്കാ​​നാ​​യി കാ​​ത്തു കി​​ട​​പ്പു​ണ്ടാ​​യി​​രു​​ന്നു. തി​​രു​​വ​​ന്പാ​​ടി ബ​സ് ദീ​​ർ​​ഘ​​ദൂ​​ര സ​​ർ​​വീ​​സാ​​യ​​തി​​നാ​​ൽ ഡീ​​സ​​ൽ നി​​റ​​യ്ക്കാ​​ൻ പ​​ന്പി​​ൽ ക​​യ​​റ്റി​​യ​പ്പോ​ൾ പി​​ന്നി​​ലു​​ണ്ടാ​​യി​​രു​​ന്ന ചി​​റ​​ങ്ങ​​നാ​​ൽ റൂ​​ട്ടി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന ബ​​സി​​ന്‍റെ ഡ്രൈ​​വ​​ർ ഇ​​തു ത​​ട​​ഞ്ഞു.


ഇ​തേ​ത്തു​ട​ർ​ന്ന് ഡി​​പ്പോ​​യി​​ൽ ഇ​ന്ന​ലെ വാ​​ക്കു​ത​​ർ​​ക്ക​​മു​ണ്ടാ​​യി. ഇ​​തി​​നി​​ടെ യാ​​ത്ര​​ക്കാ​​ർ ഡി​​പ്പോ അ​​ധി​​കൃ​​ത​​രോ​​ട് പ്ര​​ശ്ന​​ത്തി​​ൽ ഇ​​ട​​പെ​​ടാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ങ്കി​​ലും ആ​രും എ​ത്തി​യി​ല്ല.
ത​​ർ​​ക്കം മൂ​​ലം ഒ​​രു മ​​ണി​​ക്കൂ​​റോ​​ളം വൈ​​കി​​യാ​​ണ് തി​രു​വ​ന്പാ​ടി ബ​സി​നു പ​ന്പി​ൽ​നി​ന്ന് ഇ​റ​ങ്ങാ​നാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് യാ​​ത്ര​​ക്കാ​​ർ കെ ​​എ​​സ്ആ​​ർ​​ടി​​സി അ​​ധി​​കൃ​​ത​​ർ​​ക്കു പ​​രാ​​തി ന​​ൽ​​കി.

കെ ​എ​​സ്ആ​​ർ​​ടി​​സി ബ​​സു​​ക​​ളി​​ൽ ഡീ​​സ​​ലി​​ന്‍റെ മൈ​​ലേ​​ജ് അ​​റി​​യു​​ന്ന​​തി​​നാ​​ണ് ബ​​സ് യാ​​ത്ര പു​​റ​​പ്പെ​​ടു​​ന്ന​​തി​​നു മു​​ൻ​​പോ സ​​ർ​​വീ​​സ് അ​​വ​​സാ​​നി​​പ്പി​​ച്ച​​തി​​നു ശേ​​ഷ​​മോ ഡീ​​സ​​ൽ നി​​റ​​ക്ക​​ണ​​മെ​​ന്ന നി​ർ​ദേ​ശം ന​ല്കി​യി​രി​ക്കു​ന്ന​ത്. ഡീ​​സ​​ൽ പ​​ന്പു​​ക​​ളി​​ല്ലാ​​ത്ത ഡി​​പ്പോ​​ക​​ളി​​ൽ​നി​​ന്നു സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന​​ദീ​​ർ​​ഘ​​ദൂ​​ര ബ​​സു​​ക​​ളി​​ലെ യാ​​ത്ര​​ക്കാ​​രെ​യാ​ണ് ഇ​തു കൂ​ടു​ത​ൽ ബാ​ധി​ക്കു​ക. ക്യൂ ​​പാ​​ലി​​ച്ച് ഡീ​​സ​​ൽ നിറയ്ക്കേണ്ടിവ​​രു​​ന്ന​​തി​​നാ​​ൽ സ​​മ​​യ​​ക്ര​​മം പാ​​ലി​​ക്കാ​​ൻ ക​​ഴി​യി​ല്ലെ​ന്നു ബ​​സ് ജീ​​വ​​ന​​ക്കാ​​ർ പ​​റ​​യുന്നു.

ടി.​​പി.​​സ​​ന്തോ​​ഷ്കു​​മാ​​ർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.