വേനൽമഴ 35 ശതമാനം അധികം
Thursday, May 17, 2018 12:45 AM IST
കോ​ട്ട​യം: സം​സ്ഥാ​ന​ത്തു 35 ശ​ത​മാ​നം അ​ധി​കം വേ​ന​ൽ മ​ഴ ല​ഭി​ച്ചു. ഇ​ന്ന​ലെ വ​രെ 23.36 സെ​ന്‍റി മീ​റ്റ​ർ ല​ഭി​ക്കേ​ണ്ട സ്ഥാനത്തു 31.56 സെ​ന്‍റി​മീ​റ്റ​ർ കി​ട്ടി. ആ​ല​പ്പു​ഴ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളൊ​ഴി​കെ എ​ല്ലാ​യി​ട​ത്തും പ​തി​വി​ലേ​റെ മ​ഴ കി​ട്ടി. 88 ശ​ത​മാ​നം അ​ധി​ക മ​ഴ ല​ഭി​ച്ച കാ​സ​ർ​ഗോ​ഡാ​ണ് ഒ​ന്നാ​മ​ത്. ഓ​രോ ജി​ല്ല​യി​ലും ല​ഭി​ച്ച മ​ഴ​യും (സെ​ന്‍റി മീ​റ്റ​ർ) ശ​രാ​ശ​രി​യി​ൽനി​ന്നു​ള്ള വ്യ​ത്യാ​സ​വും (ശ​ത​മാ​നം).


തി​രു​വ​ന​ന്ത​പു​രം 20.08 (-15), കൊ​ല്ലം 27.05 (-19), പ​ത്ത​നം​തി​ട്ട 54.59 (39), ആ​ല​പ്പു​ഴ 25.87 (-13), കോ​ട്ട​യം 47.51 (65), ഇ​ടു​ക്കി 33.89 (19), എ​റ​ണാ​കു​ളം 38.45 (55), തൃ​ശൂ​ർ 22.08 (9), പാ​ല​ക്കാ​ട് 32.39 (70), മ​ല​പ്പു​റം 30.3 (53), കോ​ഴി​ക്കോ​ട് 33.4 (78), വ​യ​നാ​ട് 28.7 (71), ക​ണ്ണൂ​ർ 21.4 (48), കാ​സ​ർ​ഗോ​ഡ് 21.21 (88).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.