പോ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​ശ​ങ്കാ​ജ​ന​കം: വി.​എ​സ്
പോ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​ശ​ങ്കാ​ജ​ന​കം: വി.​എ​സ്
Thursday, June 7, 2018 1:47 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : പോ​​​ലീ​​​സ് നി​​​യ​​​മ​​​ലം​​​ഘ​​​ക​​​രാ​​​വു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ൾ നി​​​ര​​​ന്ത​​​ര​​​മാ​​​യി ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത് ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്നു മു​​​തി​​​ർ​​​ന്ന സി​​​പി​​​എം നേ​​​താ​​​വ് വി.​​​എ​​​സ്.​​​അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ.
മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​കൊ​​​ണ്ടു​​​വ​​​രു​​​മ്പോ​​​ഴും ജ​​​ന​​​ങ്ങ​​​ൾ പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​മ്പോ​​​ഴു​​​മാ​​​ണു പ​​​ല​​​പ്പോ​​​ഴും ഇ​​​ത്ത​​​രം നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക​​​ളു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ വ​​​രു​​​ന്ന​​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​നും സ്വ​​​ത്തി​​​നും സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കാ​​​ൻ നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ അ​​​വ​​​രു​​​ടെ ജീ​​​വ​​​നും സ്വ​​​ത്തി​​​നും ഭീ​​​ഷ​​​ണി​​​യാ​​​വു​​​ന്ന​​​ത് ഒ​​​ട്ടും ആ​​​ശാ​​​സ്യ​​​മ​​​ല്ല. ഇ​​​ത്ത​​​രം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു പോ​​​ലീ​​​സ് സേ​​​ന​​​യി​​​ൽ സ്ഥാ​​​ന​​​മു​​​ണ്ടാ​​​വി​​​ല്ല എ​​​ന്ന സ​​​ന്ദേ​​​ശ​​​മാ​​​ണ് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ന​​​ൽ​​​കേ​​​ണ്ട​​​ത്. അ​​​തി​​​നു ത​​​ക്ക ക​​​ർ​​​ശ​​​ന​​​മാ​​​യ മാ​​​തൃ​​​കാ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ അ​​​തി​​​നു വേ​​​ണ്ട നി​​​യ​​​മ നി​​​ർ​​​മാ​​​ണം ന​​​ട​​​ത്തു​​​ന്ന കാ​​​ര്യ​​​വും ആ​​​ലോ​​​ചി​​​ക്ക​​​ണ​​​മെ​​​ന്നും വി.​​​എ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.