നി​പ്പാ: ചി​കി​ത്സ‌തേ​ടി​യ ഒ​മ്പ​തു പേ​രും നെ​ഗ​റ്റീ​വ്
നി​പ്പാ: ചി​കി​ത്സ‌തേ​ടി​യ ഒ​മ്പ​തു പേ​രും നെ​ഗ​റ്റീ​വ്
Thursday, June 7, 2018 2:00 AM IST
കോ​​​ഴി​​​ക്കോ​​​ട്: നി​​​പ്പാ വൈ​​​റ​​​സ് ല​​​ക്ഷ​​​ണ​​​ങ്ങ​​​ളോ​​​ടെ ഒ​​മ്പ​​​ത് പേ​​​ര്‍ കൂ​​​ടി ഇ​​​ന്ന​​​ലെ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​തേ​​​ടി. ഇ​​​ന്ന​​​ലെ ല​​​ഭി​​​ച്ച ഒ​​​മ്പ​​ത് പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ല​​​ങ്ങ​​​ളും നെ​​​ഗ​​​റ്റീ​​​വാ​​​ണെ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​ആ​​​ര്‍.​​​എ​​​ല്‍. സ​​​രി​​​ത അ​​റി​​യി​​ച്ചു.

നി​​​പ്പാ വൈ​​​റ​​​സ്ബാ​​​ധ​​​യു​​​ണ്ടാ​​​യ​​​ത് കോ​​​ഴി​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണെ​​​ന്ന് വ്യാ​​​ജ​​​പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ 22 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ യു.​​​വി. ജോ​​​സ് അ​​​റി​​​യി​​​ച്ചു. സ​​​ന്ദേ​​​ശ​​​ങ്ങ​​​ളു​​​ടെ ഉ​​​റ​​​വി​​​ടം വി​​​ദേ​​​ശ​​​ത്തു​​നി​​​ന്നാ​​​ണെ​​​ന്ന സം​​​ശ​​​യ​​​ത്തി​​​ലാ​​​ണ്. രോ​​​ഗം ഭേ​​​ദ​​​മാ​​​യ​​​വ​​​രെ വി​​​ദ​​​ഗ്ധ ക​​​മ്മി​​​റ്റി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തി​​​നുശേ​​​ഷം മാ​​​ത്ര​​​മേ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍നി​​​ന്നു വി​​​ട്ട​​​യ​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്ന് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ വി.​​​ആ​​​ര്‍. രാ​​​ജേ​​​ന്ദ്ര​​​ന്‍ പ​​​റ​​​ഞ്ഞു. രോ​​​ഗം മാ​​​റി​​​യ​​​വ​​​രെ 21 ദി​​​വ​​​സംകൂ​​​ടി നി​​​രീ​​​ക്ഷി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.