എ​​ട​​പ്പാ​​ളി​​ലെ തിയ​റ്റ​ർ പീ​ഡ​നം: ഡി​വൈ​എ​സ്പി​യെ സ്ഥ​ലം​മാ​റ്റി
എ​​ട​​പ്പാ​​ളി​​ലെ തിയ​റ്റ​ർ പീ​ഡ​നം: ഡി​വൈ​എ​സ്പി​യെ  സ്ഥ​ലം​മാ​റ്റി
Thursday, June 7, 2018 2:08 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കു​​ട്ടി​​യെ പീ​​ഡി​​പ്പി​​ക്കു​​ന്ന ദൃ​​ശ്യ​​ങ്ങ​​ൾ പോ​​ലീ​​സി​​ന് കൈ​​മാ​​റാ​​ൻ വൈ​​കി​​യെ​​ന്ന് ആ​​രോ​​പി​​ച്ച് എ​​ട​​പ്പാ​​ളി​​ലെ തി​യ​​റ്റ​​ർ ഉ​​ട​​മ സ​​തീ​​ഷി​​നെ അ​​റ​​സ്റ്റ് ചെ​​യ്ത മ​​ല​​പ്പു​​റം ഡി​​സി​​ആ​​ർ​​ബി ഡി​​വൈ​​എ​​സ്പി ഷാ​​ജി വ​​ർ​​ഗീ​​സി​​നെ സ്ഥ​​ലം​​മാ​​റ്റി. പ​​ക​​രം നി​​യ​​മ​​നം ന​​ൽ​​കാ​​തെ, പോ​​ലീ​​സ് ആ​​സ്ഥാ​​ന​​ത്ത് റി​​പ്പോ​​ർ​​ട്ട് ചെ​​യ്യാ​​ൻ സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി നി​​ർ​​ദേ​​ശി​​ച്ചു. ഡി​​വൈ​​എ​​സ്പി​​ക്കെ​​തി​​രേ വ​​കു​​പ്പു​​ത​​ല അ​​ന്വേ​​ഷ​​ണ​​ത്തി​​നും നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. പ്രോ​​സി​​ക്യൂ​​ഷ​​ൻ ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ലി​​ന്‍റെ നി​​യ​​മോ​​പ​​ദേ​​ശം, നി​​യ​​മ സെ​​ക്ര​​ട്ട​​റി​​യു​​ടെ​​യും തൃ​​ശൂ​​ർ റേ​​ഞ്ച് ഐ​​ജി​​യു​​ടേ​​യും റി​​പ്പോ​​ർ​​ട്ട് എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഡി​​ജി​​പി ന​​ട​​പ​​ടി​​യെ​​ടു​​ത്ത​​ത്.

കു​​റ്റ​​ക​​ര​​മാ​​യ വീ​​ഴ്ച വ​​രു​​ത്തി​​യെ​​ന്നു ക​​ണ്ടെ​​ത്തി​​യ മ​​ല​​പ്പു​​റം എ​​സ്പി പ്ര​​തീ​​ഷ് കു​​മാ​​റി​​നെ​​തി​​രേ​​യും വൈ​​കാ​​തെ ന​​ട​​പ​​ടി​​യു​​ണ്ടാ​​കും. എ​​ല്ലാ​​കാ​​ര്യ​​ങ്ങ​​ളും അ​​റി​​യാ​​മാ​​യി​​രു​​ന്നി​​ട്ടും എ​​സ്പി വി​വ​രം ഉ​​ന്ന​​ത പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രി​​ൽനി​​ന്നും സ​​ർ​​ക്കാ​​രി​​ൽനി​​ന്നും മ​​റ​​ച്ചുവ​​ച്ച​​താ​​യാ​​ണു ക​​ണ്ടെ​​ത്ത​​ൽ.

ച​​ങ്ങ​​രം​​കു​​ള​​ത്തെ തി​യ​റ്റ​​റി​​ൽ പ​​ത്തു​​വ​​യ​​സു​​കാ​​രി​​യെ പീ​​ഡി​​പ്പി​​ച്ച കേ​​സി​​ന്‍റെ അ​​ന്വേ​​ഷ​​ണം ക്രൈം​​ബ്രാ​​ഞ്ചി​​ന് കൈ​​മാ​​റി​​യും പോ​​ലീ​​സ് ആ​​സ്ഥാ​​ന​​ത്തുനി​​ന്ന് ഉ​​ത്ത​​ര​​വി​​റ​​ക്കി. തി​യ​​റ്റ​​ർ ഉ​​ട​​മ​​യെ അ​​റ​​സ്റ്റ് ചെയ്ത പോ​​ലീ​​സ് ന​​ട​​പ​​ടി തെ​​റ്റാ​​ണെ​​ന്നു നി​​യ​​മ​​സെ​​ക്ര​​ട്ട​​റി​​യും സ​​ർ​​ക്കാ​​രി​​നെ അ​​റി​​യി​​ച്ചി​​രു​​ന്നു.

തി​യ​​റ്റ​​ർ ഉ​​ട​​മ​​യെ അ​​റ​​സ്റ്റ് ചെ​​യ്യു​​ന്ന​​തി​​ന്‍റെ ര​​ണ്ടു ദി​​വ​​സം മു​​ൻ​​പ് ഡി​​വൈ​​എ​​സ്പി ഷാ​​ജി വ​​ർ​​ഗീ​​സ് ഇ​​ക്കാ​​ര്യം എ​​സ്പി പ്ര​​തീ​​ഷ് കു​​മാ​​റി​​നെ അ​​റി​​യി​​ച്ചി​​രു​​ന്നു.​​അ​​റ​​സ്റ്റ് രേ​​ഖ​​പ്പ​​ടു​​ത്തി​​യ​​ശേ​​ഷം ഡി​​വൈ​​എ​​സ്പി ഷാ​​ജി വ​​ർ​​ഗീ​​സ്, എ​​സ്പി​​യു​​ടെ മൊ​​ബൈ​​ൽ ഫോ​​ണി​​ൽ വാ​​ട്സാപ് സ​​ന്ദേ​​ശം അ​​യ​​ച്ചു. എ​​ന്നി​​ട്ടും ഐ​​ജി​​യും മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഓ​​ഫി​​സും ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട റി​​പ്പോ​​ർ​​ട്ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടും അ​​റി​​യി​​ല്ലെ​​ന്ന കു​​റ്റ​​ക​​ര​​വും നി​​രു​​ത്ത​​ര​​വാ​​ദ​​പ​​ര​​വു​​മാ​​യ മ​​റു​​പ​​ടി​​യാ​​ണ് എ​​സ്പി ന​​ൽ​​കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.