ഭൂതത്താൻകെട്ടിൽ കോതമംഗലം- ഇടമലയാർ റോഡ് ഇടിഞ്ഞുതാഴ്ന്ന് ഗതാഗതം നിലച്ചു
Thursday, June 14, 2018 1:11 AM IST
കോ​​ത​​മം​​ഗ​​ലം: തി​​മി​​ർ​​ത്തു​​പെ​​യ്യു​​ന്ന ക​​ന​​ത്ത​​മ​​ഴ​​യി​​ൽ കോ​​ത​​മം​​ഗ​​ലം - ഇ​​ട​​മ​​ല​​യാ​​ർ റോ​​ഡി​​ൽ ഭൂ​​ത​​ത്താ​​ൻ​​കെ​​ട്ടി​​ൽ മ​​ണ്ണി​​ടി​​ഞ്ഞ് ക​​ലു​​ങ്കും റോ​​ഡും ത​​ക​​ർ​​ന്നു.

മു​​പ്പ​​ത​​ടി​​യോ​​ളം വീ​​തി​​യി​​ൽ റോ​​ഡ് കു​​റു​​കെ ഇ​​ടി​​ഞ്ഞ് താ​​ഴ്ന്ന​​തോ​​ടെ ഇ​​തു​​വ​​ഴി​​യു​​ള്ള ഗ​​താ​​ഗ​​തം പൂ​​ർ​​ണ​​മാ​​യും നി​​ല​​ച്ചു. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ 5.10 ഓ​​ടെ​​യാ​​ണ് റോ​​ഡ് ഇ​​ടി​​ഞ്ഞു​​താ​​ഴ്ന്ന​​ത്. ഈ​​സ​​മ​​യം ഇ​​തു​​വ​​ഴി വ​​ന്ന ബൈ​​ക്ക് യാ​​ത്ര​​ക്കാ​​രാ​​യ സ​​ഹോ​​ദ​​ര​​ങ്ങ​​ൾ അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ടെ​​ങ്കി​​ലും അ​​ത്‌​​ഭു​​ത​​ക​​ര​​മാ​​യി ര​​ക്ഷ​​പ്പെ​​ട്ടു.

ഭൂ​​ത​​ത്താ​​ൻ​​കെ​​ട്ട് പൂ​​ച്ച​​ക്കു​​ത്ത് സ്വ​​ദേ​​ശി പെ​​രി​​യാ​​ർ​​വാ​​ലി ജി​​വ​​ന​​ക്കാ​​ര​​നാ​​യ ആ​​പ്പി​​ള്ളി​​ൽ ജ​​യ​​ൻ (33), സ​​ഹോ​​ദ​​ര​​ൻ വി​​ജ​​യ​​ൻ (37) എ​​ന്നി​​വ​​ർ ബൈ​​ക്കി​​ൽ ഇ​​തു​​വ​​ഴി ക​​ട​​ന്നു​​പോ​​കു​​ന്പോ​​ഴാ​​ണ് അ​​പ​​ക​​ടം. റോ​​ഡ് ഇ​​ടി​​ഞ്ഞ​​തോ​​ടെ ഇ​​രു​​വ​​രും ബൈ​​ക്കു​​മാ​​യി താ​​ഴ്ച​​യി​​ലേ​​ക്ക് വീ​​ണു. വി​​ജ​​യ​​ന് ഒ​​രു​​വി​​ധ​​ത്തി​​ൽ ക​​ര​​യ്ക്ക് ക​​യ​​റാ​​ൻ സാ​​ധി​​ച്ചെ​​ങ്കി​​ലും മ​​ണ്ണി​​നും ക​​ൽ​​ക്കെ​​ട്ടി​​നും ഇ​​ട​​യി​​ൽ കു​​ടു​​ങ്ങി​​യ ജ​​യ​​നെ പി​​ന്നീ​​ട് സ​​മീ​​പ​​വാ​​സി​​ക​​ളും അ​​തു​​വ​​ഴി​​വ​​ന്ന വാ​​ഹ​​ന​​യാ​​ത്ര​​ക്കാ​​രും ചേ​​ർ​​ന്നാ​​ണു ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​രു​​വ​​രെ​​യും കോ​​ത​​മം​​ഗ​​ല​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

ര​​ണ്ടു​​പേ​​രു​​ടെ​​യും പ​​രി​​ക്ക് ഗു​​രു​​ത​​ര​​മ​​ല്ലെ​​ന്ന് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.