അ​ധാ​ർ​മി​ക​ത​ക​ൾ​ക്കെ​തി​രേ വി​ശ്വാ​സി​ക​ൾ ശ​ബ്ദി​ക്കണം: മന്ത്രി കെ.ടി. ജലീൽ
അ​ധാ​ർ​മി​ക​ത​ക​ൾ​ക്കെ​തി​രേ വി​ശ്വാ​സി​ക​ൾ ശ​ബ്ദി​ക്കണം: മന്ത്രി കെ.ടി. ജലീൽ
Monday, August 6, 2018 9:39 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: സ​​​മൂ​​​ഹ​​​ത്തി​​​ലെ അ​​​ധാ​​​ർ​​​മി​​​ക​​​ത​​​ക​​​ൾ​​​ക്കെ​​​തി​​​രേ ശ​​​ബ്ദി​​​ക്കാ​​​ൻ വി​​​ശ്വാ​​​സി​​​ക​​​ൾ മു​​​ന്നോ​​​ട്ടു​​വ​​​ര​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ൽ പ​​​റ​​​ഞ്ഞു. നെ​​​ടു​​​മ്പാ​​​ശേ​​​രി ഹ​​​ജ്ജ് ക്യാ​​​ന്പി​​​ൽ ഹ​​​ജ്ജ് തീ​​​ർ​​​ഥാ​​​ട​​​ക​​​രെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സ്ത്രീ​​​ക​​​ൾ​​​ക്കെ​​​തി​​​രേ വ​​​ർ​​​ധി​​​ച്ചു വ​​​രു​​​ന്ന അ​​​ധി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ സ​​​മൂ​​​ഹം ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം.

അ​​​ധാ​​​ർ​​​മി​​​ക​​​ത​​​യ്ക്ക് എ​​​ല്ലാ മ​​​ത​​​ങ്ങ​​​ളും ഒ​​​രേ വ്യാ​​​ഖ്യാ​​​ന​​​മാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്. ഓ​​​രോ മ​​​ത​​വി​​​ശ്വാ​​​സി​​​യും യ​​​ഥാ​​​ർ​​​ഥ മ​​​ത​​​ത്തി​​​ന്‍റെ അ​​​നു​​​യാ​​​യി​​​ക​​​ളാ​​​യി മാ​​​റു​​​മ്പോ​​​ൾ ധാ​​​ർ​​​മി​​​ക സ​​​മൂ​​​ഹ​​​ത്തെ കെ​​​ട്ടി​​​പ്പ​​​ടു​​​ക്കാ​​​നാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സ്വ​​​യം വി​​​മ​​​ർ​​​ശ​​​നം ഏ​​​തൊ​​​രു ജ​​​ന​​​ത​​​യു​​​ടേ​​​യും മു​​​ന്നോ​​​ട്ടു​​​ള്ള പ്ര​​​യാ​​​ണ​​​ത്തി​​​ന് അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. സ്വ​​​യം വി​​​മ​​​ർ​​​ശ​​​ന​​​മി​​​ല്ലാ​​​ത്ത ജ​​​ന​​​ത കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന ജ​​​ലാ​​​ശ​​​യം പോ​​​ലെ​​​യാ​​​ണെ​​​ന്നും അ​​​തി​​​ൽ നി​​​ന്നു ദു​​​ർ​​​ഗ​​​ന്ധം വ​​​മി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു.


വ​​​ർ​​​ണ്ണ​​​വെ​​​റി​​​ക്കെ​​​തി​​​രാ​​​യി ഒ​​​രു സ​​​മൂ​​​ഹ​​​ത്തി​​​ൽ എ​​​ങ്ങ​​നെ ജീ​​​വി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് ഹ​​​ജ്ജ് മ​​​നു​​​ഷ്യ​​​നെ പ​​​ഠി​​​പ്പി​​​ക്കു​​​ന്നു. മ​​​നു​​​ഷ്യ​​​രെ​​​ല്ലാ​​​വ​​​രും തു​​​ല്യ​​​രാ​​​ണ് എ​​​ന്ന സ​​​മ​​​ത്വ​​​ത്തി​​​ന്‍റെ സ​​​ന്ദേ​​​ശ​​​മാ​​​ണ് ഹ​​​ജ്ജ് വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന ഹ​​​ജ്ജ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ തൊ​​​ടി​​​യൂ​​​ർ മു​​​ഹ​​​മ്മ​​​ദ് കു​​​ഞ്ഞ് മൗ​​​ല​​​വി, ജി​​ല്ലാ ക​​​ള​​​ക്ട​​​ർ മു​​​ഹ​​​മ്മ​​​ദ് ​സ​​​ഫി​​​റു​​​ള്ള, ഹ​​​ജ്ജ് ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​യ ബാ​​​ബു സേ​​​ട്ട്, എ.​​​കെ. അ​​​ബ്ദു​​​ൾ റ​​​ഹ്മാ​​​ൻ, ഷെ​​​രീ​​​ഫ് മ​​​ണി​​​യാ​​​ട്ടു​​​കു​​​ടി, അ​​​സി. സെ​​​ക്ര​​​ട്ട​​​റി ടി.​​​കെ. അ​​​ബ്ദു​​​ൾ റ​​​ഹ്മാ​​​ൻ, അ​​​ന​​​സ് ഹാ​​​ജി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സം​​​ബ​​​ന്ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.