കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ സ​ഹ​. ബാങ്ക് വഴി: ആ​റു മാ​സ​ത്തേ​ക്കുകൂ​ടി നീ​ട്ടി
കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ സ​ഹ​. ബാങ്ക് വഴി: ആ​റു മാ​സ​ത്തേ​ക്കുകൂ​ടി നീ​ട്ടി
Monday, August 6, 2018 10:15 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കെ​​എസ്​​ആ​​ർ​​ടി​​സി പെ​​ൻ​​ഷ​​ൻ സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ൾ വ​​ഴി ന​​ൽ​​കു​​ന്ന സം​​വി​​ധാ​​നം ആ​​റു മാ​​സ​​ത്തേ​​ക്കു കൂ​​ടി നീ​​ട്ടി. ഫെ​​ബ്രു​​വ​​രി എ​​ട്ടി​​നാ​​ണ് സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ൾ വ​​ഴി പെ​​ൻ​​ഷ​​ൻ ന​​ൽ​​കു​​ന്ന​​ത് ആ​​രം​​ഭി​​ച്ച​​ത്. ഈ ​​സം​​വി​​ധാ​​നം ആ​​റു മാ​​സ​​ത്തേ​​ക്കു നീ​​ട്ടു​​ന്ന​​തി​​നാ​​ണ് തീ​​രു​​മാ​​നം. ഇ​​തി​​നാ​​യി 230 കോ​​ടി രൂ​​പ​​യാ​​ണ് സ​​ഹ​​ക​​ര​​ണ ക​​ണ്‍​സോ​​ർ​​ഷ്യം അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പെ​​ൻ​​ഷ​​ൻ വി​​ത​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഉ​​ത്ത​​ര​​വ് ഇ​​ന്നു പു​​റ​​ത്തി​​റ​​ങ്ങും.

കെ​​എസ്​​ആ​​ർ​​ടി​​സി​​യും സ​​ഹ​​ക​​ര​​ണ വ​​കു​​പ്പും ത​​മ്മി​​ലു​​ള്ള ധാ​​ര​​ണ​​പ്ര​​കാ​​ര​​മാ​​ണ് പ​​ദ്ധ​​തി ആ​​റു മാ​​സ​​ത്തേ​​ക്കു നീ​​ട്ടി​​യ​​ത്. ഈ ​​മാ​​സ​​ത്തെ പെ​​ൻ​​ഷ​​ൻ ക​​ഴി​​ഞ്ഞ ഒ​​ന്നി​​നാ​​ണ് ന​​ൽ​​കേ​​ണ്ടി​​യി​​രു​​ന്ന​​ത്. ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി ഈ ​​ആ​​ഴ്ച അ​​വ​​സാ​​ന​​ത്തോ​​ടെ പെ​​ൻ​​ഷ​​ൻ ന​​ൽ​​കാ​​നാ​​കും. പെ​​ൻ​​ഷ​​ൻ വി​​ത​​ര​​ണ​​ത്തി​​നു​​ള്ള അ​​നു​​മ​​തി ഈയാ​​ഴ്ച ത​​ന്നെ ധ​​നവ​​കു​​പ്പി​​ൽ നി​​ന്നും ല​​ഭി​​ക്കു​​മെ​​ന്നാ​​ണ് വി​​വ​​രം. ഇ​​തോ​​ടെ ആ​​റു മാ​​സ​​ത്തേ​​ക്കുകൂ​​ടി മു​​ട​​ക്ക​​മി​​ല്ലാ​​തെ പെ​​ൻ​​ഷ​​ൻ ല​​ഭി​​ക്കും.


അ​​തേ​​സ​​മ​​യം, കെ​​എ​​സ്ആ​​ർ​​ടി​​സി ജീ​​വ​​ന​​ക്കാ​​ർ​​ക്കു ശ​​ന്പ​​ളം ന​​ൽ​​കു​​ന്ന​​തി​​നു​​ള്ള സ​​ർ​​ക്കാ​​ർ വി​​ഹി​​ത​​മാ​​യ 20 കോ​​ടി ത​​ട​​ഞ്ഞു​​വ​​ച്ച ഗ​​താ​​ഗ​​ത സെ​​ക്ര​​ട്ട​​റി​​യു​​ടെ ഉ​​ത്ത​​ര​​വ് ധ​​നവ​​കു​​പ്പ് ഇ​​ട​​പെ​​ട്ടു നീ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.