നി​ഫ്റ്റ് ബി​രു​ദ​ദാ​നം 13ന്
Friday, August 10, 2018 11:48 PM IST
ക​​ണ്ണൂ​​ർ: മാ​​ങ്ങാ​​ട്ടു​​പ​​റ​മ്പി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഫാ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി (നി​​ഫ്റ്റ്)​​യു​​ടെ ഏ​​ഴാ​​മ​​ത് ബി​​രു​​ദ​​ദാ​​ന ച​​ട​​ങ്ങ് 13ന് ​​ന​​ട​​ക്കും. ക​​ണ്ണൂ​​ർ ദി​​നേ​​ശ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ ക​​ണ്ണൂ​​ർ നി​​ഫ്റ്റി​​ന്‍റെ പ​​ത്താം​​വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​വും ന​​ട​​ക്കു​​മെ​​ന്ന് ഡ​​യ​​റ​​ക്‌​​ട​​ർ ഡോ. ​​ഇ​​ള​​ങ്കോ​​വ​​ൻ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

ക​ണ്ണൂ​​ർ നി​​ഫ്റ്റി​​ൽ​​നി​​ന്നു പ​​ഠ​​നം പൂ​​ർ​​ത്തി​​യാ​​ക്കി​​യ 193 വി​​ദ്യാ​​ർ​​ഥി​​ക​​ളെ ച​​ട​​ങ്ങി​​ൽ അ​​നു​​മോ​​ദി​​ക്കും. മാ​​സ്റ്റ​​ർ ഓ​​ഫ് ഡി​​സൈ​​നിം​​ഗ് പ​​ഠ​​നം പൂ​​ർ​​ത്തി​​യാ​​ക്കി​​യ 28 പേ​​രും മാ​​സ്റ്റ​​ർ ഓ​​ഫ് ഫാ​​ഷ​​ൻ മാ​​നേ​​ജ്മെ​​ന്‍റ് കോ​ഴ്സ് ക​​ഴി​​ഞ്ഞ 22 പേ​​രും ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടും.


ഇ​​തി​​ൽ 50 ശ​​ത​​മാ​​നം പേ​​ർ​​ക്കും ഇ​​തി​​ന​​കം ജോ​​ലി ല​​ഭി​​ച്ചു​​ക​​ഴി​​ഞ്ഞു. വ​​ൻ​​കി​​ട തു​​ണി നി​​ർ​​മാ​​ണ യൂ​​ണി​​റ്റു​​ക​​ളി​​ലും ക്ലാ​​സി​​ഫൈ​​ഡ് ഡി​​സൈ​​നിം​​ഗി​​ലു​​മാ​​ണ് ഭൂ​​രി​​ഭാ​​ഗം പേ​​ർ​​ക്കും നി​​യ​​മ​​നം ല​​ഭി​​ച്ച​​ത്.

ബി​​രു​​ദ​​ദാ​​ന ച​​ട​​ങ്ങി​​ൽ കോ​​ഴി​​ക്കോ​​ട് ഇ​​ന്ത്യ​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ പ്ര​​ഫ. ദെ​​ബാ​​ഷി​​സ് ചാ​​റ്റ​​ർ​​ജി മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.