സാ​മൂ​ഹ്യശു​ശ്രൂ​ഷ​ക​രു​ടെ നേ​തൃ​സം​ഗ​മം
Friday, August 10, 2018 11:48 PM IST
കൊ​ച്ചി: സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ സാ​മൂ​ഹ്യ ശു​ശ്രൂ​ഷ​ക​രു​ടെ ദേ​ശീ​യ നേ​തൃ​സം​ഗ​മം ഇ​ന്നു കൊ​ച്ചി പാ​സ്റ്റ​റ​ൽ ഓ​റി​യ​ന്‍റേ​ഷ​ൻ സെ​ന്‍ററിൽ (പി​ഒ​സി)​ൽ ന​ട​ക്കും. സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ ഉ​പ​വി​സാ​മൂ​ഹ്യ വി​ക​സ​ന പ്ര​വ​ർ​ത്ത​നം കോ ​ഒാ​ർ​ഡി​നേ​റ്റ് ചെ​യ്യാ​നാ​യി സി​ന​ഡ് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന സീ​റോ മ​ല​ബാ​ർ സോ​ഷ്യ​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് നെ​റ്റ്‌വർ​ക്ക് (സ്പ​ന്ദ​ൻ)​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഏ​ക​ദി​ന നേ​തൃ​സം​ഗ​മം.


രാ​വി​ലെ 10.30നു ​ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​നം കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് എ​ബ്ര​ഹം മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യും. സീ​റോ മ​ല​ബാ​ർ സ​ഭ സോ​ഷ്യ​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് നെ​റ്റ്‌വർ​ക്ക് സി​ന​ഡ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത​ വ​ഹി​ക്കും. സി​ന​ഡ് സെ​ക്ര​ട്ട​റി മാ​ർ ആ​ന്‍​റ​ണി ക​രി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...