ആ​​​രോ​​​ഗ്യ​​​സു​​​ര​​​ക്ഷ ഒ​​​രു​​​ക്കി കാ​​​ത്ത​​​ലി​​​ക് ഹെ​​​ൽ​​​ത്ത് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ​​​ മെഡിക്കൽ ക്യാന്പുകൾ
Thursday, September 13, 2018 1:12 AM IST
കോ​​​​ട്ട​​​​​യം: പ്ര​​​​​ള​​​​​യ​​​​​ക്കെ​​​​​ടു​​​​​തി​​​​​യു​​​​​ടെ​​​​​യും മ​​​​​ണ്ണി​​​​​ടി​​​​​ച്ചി​​​​​ലി​​​​​ന്‍റെ​​​​​യും ഉ​​​​​രു​​​​​ൾ​​​​​പൊ​​​​​ട്ട​​​​​ലി​​​​​ന്‍റെ​​​​​യും കെ​​​​​ടു​​​​​തി​​​​​ക​​​​​ൾ നേ​​​​​രി​​​​​ട്ട ഇ​​​​​ടു​​​​​ക്കി, ആ​​​​​ല​​​​​പ്പു​​​​​ഴ, കോ​​​​​ട്ട​​​​​യം ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ​​പ്പെ​​ട്ട​​വ​​ർ​​ക്ക് ആ​​​​​രോ​​​​​ഗ്യ​​​​​സു​​​​​ര​​​​​ക്ഷ ഒ​​​​​രു​​​​​ക്കി കാ​​​​​ത്ത​​​​​ലി​​​​​ക് ഹെ​​​​​ൽ​​​​​ത്ത് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ​​​​​യും സി​​​​​സ്റ്റ​​​​​ർ ഡോ​​​​​ക്ടേ​​​​​ഴ്സ് ഫോ​​​​​റം ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ​​​​​യും ഗ്രീ​​​​​ൻ​​​​​വാ​​​​​ലി ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് സൊ​​​​​സൈ​​​​​റ്റി​​​​​യു​​​​​ടെ​​​​​യും സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തോ​​​​​ടെ​​​ ആ​​രോ​​ഗ്യ​​ക്യാ​​​​​ന്പു​​​​​ക​​​​​ൾ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ചു.

ഇ​​​​​ടു​​​​​ക്കി ജി​​​​​ല്ല​​​​​യി​​​​​ലെ ത​​​​​ടി​​​​​യ​​​​​ന്പാ​​​​​ട് മ​​​​​രി​​​​​യ​​​​​സ​​​​​ദ​​​​​ൻ അ​​​​​നി​​​​​മേ​​​​​ഷ​​​​​ൻ സെ​​​​​ന്‍റ​​​​​റി​​​​​ലും മ​​​​​രി​​​​​യാ​​​​​പു​​​​​രം സെ​​​​​ന്‍റ് മേ​​​​​രീ​​​​​സ് പ​​​​​ള്ളി പാ​​​​​രീ​​​​​ഷ് ഹാ​​​​​ളി​​​​​ലും നാ​​​​​ര​​​​​ക​​​​​ക്കാ​​​​​നം സെ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ് പ​​​​​ള്ളി പാ​​​​​രീ​​​​​ഷ് ഹാ​​​​​ളി​​​​​ലും വി​​​​​മ​​​​​ല​​​​​ഗി​​​​​രി വി​​​​​മ​​​​​ല​​​​​മാ​​​​​താ പ​​​​​ള്ളി പാ​​​​​രീ​​​​​ഷ് ഹാ​​​​​ളി​​​​​ലും ഉ​​​​​പ്പു​​​​​തോ​​​​​ട് സെ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ് പ​​​​​ള്ളി പാ​​​​​രീ​​​​​ഷ് ഹാ​​​​​ളി​​​​​ലും പ​​​​​ട​​​​​മു​​​​​ഖം തി​​​​​രു​​​​​ഹൃ​​​​​ദ​​​​​യ​​​​​ക്കു​​​​​ന്ന് പ​​​​​ള്ളി പാ​​​​​രീ​​​​​ഷ് ഹാ​​​​​ളി​​​​​ലും പൂ​​​​​താ​​​​​ളി സെ​​​​​ന്‍റ് ജ​​​​​യിം​​​​​സ് പ​​​​​ള്ളി പാ​​​​​രീ​​​​​ഷ് ഹാ​​​​​ളി​​​​​ലും തെ​​​​​ള്ളി​​​​​ത്തോ​​​​​ട് സെ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ് സ്കൂ​​​​​ളി​​​​​ലും എ​​​​​ൻ​​​​​ആ​​​​​ർ സി​​​​​റ്റി സെ​​​​​ന്‍റ് മേ​​​​​രീ​​​​​സ് പ​​​​​ള്ളി പാ​​​​​രീ​​​​​ഷ് ഹാ​​​​​ളി​​​​​ലും സേ​​​​​നാ​​​​​പ​​​​​തി സെ​​​​​ന്‍റ് പോ​​​​​ളി​​​​​കാ​​​​​ർ​​​​​പ് പ​​​​​ള്ളി ഹാ​​​​​ളി​​​​​ലും ബൈ​​​​​സ​​​​​ണ്‍​വാ​​​​​ലി മ​​​​​യ​​​​​ൽ​​​​​ത്താ​​​​​മാ​​​​​താ പ​​​​​ള്ളി പാ​​​​​രീ​​​​​ഷ് ഹാ​​​​​ളി​​​​​ലും ക​​​​​ഞ്ഞി​​​​​ക്കു​​​​​ഴി സെ​​​​​ന്‍റ് മേ​​​​​രീ​​​​​സ് പ​​​​​ള്ളി പാ​​​​​രീ​​​​​ഷ് ഹാ​​​​​ളി​​​​​ലും കീ​​​​​രി​​​​​ത്തോ​​​​​ട് സെ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ് പ​​​​​ള്ളി പാ​​​​​രീ​​​​​ഷ് ഹാ​​​​​ളി​​​​​ലും മ​​​​​ണി​​​​​യാ​​​​​റ​​​​​ൻ​​​​​കു​​​​​ടി സെ​​​​​ന്‍റ് മേ​​​​​രീ​​​​​സ് പ​​​​​ള്ളി പാ​​​​​രീ​​​​​ഷ് ഹാ​​​​​ളി​​​​​ലും ആ​​​​​ല​​​​​പ്പു​​​​​ഴ വെ​​​​​ളി​​​​​യ​​​​​നാ​​​​​ട് സെ​​​​​ന്‍റ് മൈ​​​​​ക്കി​​​​​ൾ​​​​​സ് പ​​​​​ള്ളി ഹാ​​​​​ളി​​​​​ലു​​​​​മാ​​​​​ണ് ക്യാ​​​​​ന്പു​​​​​ക​​​​​ൾ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച​​​​​ത്.

ക്യാ​​​​​ന്പു​​​​​ക​​​​​ളോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് വി​​​​​ദ​​​​​ഗ്ധ ഡോ​​​​​ക്ട​​​​​ർ​​​​മാ​​​​​രു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യും സൗ​​​​​ജ​​​​​ന്യ മ​​​​​രു​​​​​ന്നു വി​​​​​ത​​​​​ര​​​​​ണ​​​​​വും ക്ര​​​​​മീ​​​​​ക​​​​​രി​​​​​ച്ചു.

അ​​​​​യ്യാ​​​​​യി​​​​​ര​​​​​ത്തോ​​​​​ളം ആ​​​​​ളു​​​​​ക​​​​​ൾ ക്യാ​​​​​ന്പി​​​​​ന്‍റെ സേ​​​​​വ​​​​​നം പ്ര​​​​​യോ​​​​​ജ​​​​​ന​​​​​പ്പെ​​​​​ടു​​​​​ത്തി. കോ​​​​​ട്ട​​​​​യം നീ​​​​​റി​​​​​ക്കാ​​​​​ട്, പാ​​​​​ല​​​​​ത്തു​​​​​രു​​​​​ത്ത്, ക​​​​​ല്ല​​​​​റ, സം​​​​​ക്രാ​​​​​ന്തി, ക​​​​​ടു​​​​​ത്തു​​​​​രു​​​​​ത്തി, മ​​​​​ള്ളു​​​​​ശേ​​​​​രി, കു​​​​​മ​​​​​ര​​​​​കം തു​​​​​ട​​​​​ങ്ങി​​​​​യ പ്ര​​​​​ള​​​​​യ​​​​​ബാ​​​​​ധി​​​​​ത പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ വ​​​​​രും ദി​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ആ​​​​​രോ​​​​​ഗ്യ സു​​​​​ര​​​​​ക്ഷ മെ​​​​​ഡി​​​​​ക്ക​​​​​ൽ ക്യാ​​​​​ന്പു​​​​​ക​​​​​ൾ ന​​​​​ട​​​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.