രാ​ഹു​ല്‍ വാഗ്ദാനം ചെയ്ത പ​ശു മേ​രി​യുടെ വീട്ടിലെത്തി
രാ​ഹു​ല്‍ വാഗ്ദാനം ചെയ്ത പ​ശു മേ​രി​യുടെ വീട്ടിലെത്തി
Thursday, September 13, 2018 1:23 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: പ്ര​​​ള​​​യ​​​ത്തി​​​ല്‍ ന​​​ഷ്ട​​​പ്പെ​​​ട്ട പ​​​ശു​​​വി​​​നു പ​​​ക​​​രം ഇ​​​നി രാ​​​ഹു​​​ല്‍ഗാ​​​ന്ധി സ​​​മ്മാ​​​നി​​​ച്ച പ​​​ശു മേ​​​രി​​​ക്കു സ്വ​​​ന്തം. പ്ര​​ള​​യ​​ത്തി​​നു പി​​ന്നാ​​ലെ അ​​ത്താ​​ണി​​യി​​ലെ സെ​​ന്‍റ് ഫ്രാ​​ൻ​​സീ​​സ് അ​​​സീ​​​സി സ്കൂ​​ളി​​ലെ​ ദു​​രി​​താ​​ശ്വാ​​സ​​ക്യാ​​​മ്പ് സ​​ന്ദ​​ർ​​ശി​​ച്ച​​പ്പോ​​ൾ മേ​​രി​​ക്കു പ​​ശു​​വി​​നെ വാ​​ങ്ങി ന​​ൽ​​കാ​​മെ​​ന്നു രാ​​​ഹു​​​ല്‍ഗാ​​​ന്ധി വാ​​ഗ്ദാ​​നം ചെ​​യ്തി​​രു​​ന്നു. അ​​​ന്‍​വ​​​ര്‍ സാ​​​ദ​​​ത്ത് എം​​​എ​​​ല്‍​എ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ൾ ഇ​​ന്ന​​ലെ വീ​​​ട്ടി​​​ലെ​​​ത്തി പ​​ശു​​വി​​നെ സ​​​മ്മാ​​​നി​​​ച്ചു.

നെ​​​ടു​​​മ്പാ​​​ശേ​​​രി പ​​​ഞ്ചാ​​​യ​​​ത്ത് പ​​തി​​ന​​ഞ്ചാം വാ​​​ര്‍​ഡി​​​ലെ മൂ​​​ഴി​​​യാ​​​ല്‍ മാ​​​ളി​​​യേ​​​ക്ക​​​ല്‍ മേ​​​രി ഔ​​​സേ​​​പ്പി​​​നു (65) മ​​​ഹാ​​​പ്ര​​​ള​​​യ​​​ത്തി​​​ല്‍ വീ​​​ട്ടി​​​ലെ സ​​​ര്‍​വ​​​വും ന​​​ഷ്ട​​​പ്പെ​​​ട്ടി​​​രു​​​ന്നു. തൊ​​​ഴു​​​ത്തി​​​ല്‍ കെ​​​ട്ടി​​​യി​​​ട്ടി​​​രു​​​ന്ന പ​​​ശു​​​വി​​​ന്‍റെ ജീ​​വ​​നും പ്ര​​ള​​യ​​മെ​​ടു​​ത്തു. ക്യാ​​​മ്പി​​​ല​​​ത്തെി​​​യ​​​പ്പോ​​​ള്‍ പ​​​ശു ന​​​ഷ്ട​​​പ്പെ​​​ട്ട ദുഃ​​​ഖ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മേ​​​രി. അ​​​തി​​​നി​​​ടെ​​​യാ​​​യി​​രു​​ന്നു രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​യു​​ടെ ക്യാ​​​മ്പ് സ​​​ന്ദ​​​ര്‍​ശ​​നം.

ക്യാ​​​മ്പി​​​ല്‍നി​​​ന്നു രാ​​​ഹു​​​ല്‍ മ​​​ട​​​ങ്ങു​​​മ്പോ​​​ള്‍ ഏ​​​റ്റ​​​വും പി​​​ന്നി​​​ലെ ബെ​​​ഞ്ചി​​​ലാ​​​യി​​​രു​​​ന്ന മേ​​​രി ‘മോ​​​നെ’ എ​​​ന്ന് രാ​​​ഹു​​​ലി​​​നെ വി​​​ളി​​​ച്ചു. വി​​ളി കേ​​ട്ടു തി​​​രി​​​ഞ്ഞു നോ​​​ക്കി​​​യ രാ​​​ഹു​​​ല്‍ ക​​ണ്ണീ​​രോ​​ടെ എ​​​ന്തോ പ​​​റ​​​യു​​​ന്ന മേ​​രി​​യെ ക​​​ണ്ട് അ​​ടു​​ത്തേ​​ക്കു ചെ​​ന്നു. ത​​ന്‍റെ ഉ​​പ​​ജീ​​വ​​ന​​മാ​​ർ​​ഗ​​മാ​​യി​​രു​​ന്ന പ​​ശു​​വി​​നെ ന​​ഷ്ട​​പ്പെ​​ട്ട കാ​​ര്യം ഹൃ​​​ദ​​​യ​​​ഭേ​​​ദ​​​ക​​​മാ​​​യി മേ​​​രി പ​​​ങ്കു​​വ​​​ച്ചു. ഉ​​ട​​ൻ​​ത​​ന്നെ സ​​മീ​​പ​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ന്‍​വ​​ര്‍ സാ​​​ദ​​​ത്ത് എം​​​എ​​​ല്‍​എ​​​യോ​​​ടു മേ​​​രി​​​ക്കു പ​​​ശു​​​വി​​​നെ വാ​​​ങ്ങി​​ക്കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ര്‍​ദേ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


പ​​​ശു​​​ഫാം ന​​​ട​​​ത്തി​​​വ​​​രു​​​ന്ന യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് തൃ​​​ശൂ​​​ര്‍ ആ​​​ല​​​ത്തൂ​​​ര്‍ പാ​​​ര്‍​ല​​​മെ​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി അ​​​ഭി​​​ലാ​​​ഷ് പ്ര​​​ഭാ​​​ക​​​ര്‍ മേ​​​രി​​​ക്കു പ​​​ശു​​​വി​​​നെ ന​​​ല്‍​കാ​​​നു​​​ള്ള സ​​​ന്ന​​​ദ്ധ​​​ത എം​​​എ​​​ല്‍​എ​​​യെ അ​​​റി​​​യി​​ച്ചു. മേ​​​രി​​​യു​​ടെ ന​​ഷ്ട​​പ്പെ​​ട്ട ഒ​​​രു വ​​​യ​​​സു​​​ള്ള പ​​​ശു​​​വി​​നു പ​​ക​​രം ചെ​​​ന​​​യു​​​ള്ള ര​​​ണ്ടു വ​​​യ​​​സു​​​ള്ള മു​​​ന്തി​​​യ ഇ​​​ന​​​ത്തി​​​ല്‍​പ്പെ​​​ട്ട പ​​​ശു​​​വി​​​നെ​​യാ​​ണു സ​​മ്മാ​​നി​​ച്ച​​ത്. രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​ക്ക് ആ​​​യി​​​ര​​​മാ​​​യി​​​രം ന​​​ന്ദി ​എ​​​ന്ന വാ​​​ക്കു​​ക​​ളോ​​ടെ മേ​​​രി പ​​​ശുവി​​​നെ ഏ​​​റ്റു​​വാ​​​ങ്ങി​.

പ്ര​​​ള​​​യ​​​ത്തി​​​ല്‍ പ​​​ശു​​ക്ക​​ൾ ന​​​ഷ്ട​​​പ്പെ​​​ട്ട ക്ഷീ​​​ര​​​ക​​​ര്‍​ഷ​​​ക​​​ര്‍​ക്കു പ​​​ശു​​​വി​​​നെ ന​​​ല്‍​കാ​​​ന്‍ അ​​​ഭി​​​ലാ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ള്ള ഫേ​​​സ്ബു​​​ക്ക് കൂ​​​ട്ടാ​​​യ്മ പ​​​ദ്ധ​​​തി ആ​​​വി​​​ഷ്ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. പ​​​ശു​​​വി​​​നോ​​​ടു​​​ള്ള സ്നേ​​​ഹ​​രാ​​​ഷ്‌ട്രീയം എ​​​ന്ന പേ​​​രി​​​ല്‍ 10 പ​​​ശു​​​ക്ക​​​ളെ​​​യാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ടം ന​​​ല്‍​കു​​​ന്ന​​​ത്. കൂ​​​ട്ടാ​​​യ്മ​​​യി​​​ല്‍ പി.​​​ടി. തോ​​​മ​​​സ് എം​​​എ​​​ല്‍​എ​​​യും അം​​​ഗ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.