സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ർ​ഹി​ക്കു​ന്ന ആ​ദ​ര​വ് ല​ഭി​ക്കാ​റി​ല്ല: പ്ര​ഫ. എം.കെ. സാ​നു
സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ർ​ഹി​ക്കു​ന്ന  ആ​ദ​ര​വ് ല​ഭി​ക്കാ​റി​ല്ല: പ്ര​ഫ. എം.കെ. സാ​നു
Sunday, September 16, 2018 1:50 AM IST
കൊ​​​ച്ചി: സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് അ​​​വ​​​ർ അ​​​ർ​​​ഹി​​​ക്കു​​​ന്ന ആ​​​ദ​​​ര​​​വ് ല​​​ഭി​​​ക്കാ​​​റി​​​ല്ലെ​​​ന്ന് പ്ര​​​ഫ. എം.​​കെ. സാ​​​നു. മി​​​ക​​​ച്ച സേ​​​വ​​​നം കാ​​​ഴ്ച​​​വ​​​യ്ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​പോ​​​ലും അം​​​ഗീ​​​കാ​​​ര​​​മോ ആ​​​ദ​​​ര​​​വോ സ​​​മൂ​​​ഹം ന​​​ൽ​​​കാ​​​റി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

ഓ​​​ൾ കേ​​​ര​​​ള ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഫോ​​​ർ ചാ​​​രി​​​റ്റ​​​ബി​​​ൾ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ​​​സ് (എ​​​കെ​​എ​​​ഫ്സി​​​ഐ) സം​​​സ്ഥാ​​​ന​​ത​​​ല പ്ര​​​വ​​​ർ​​​ത്ത​​​നോ​​​ദ്ഘാ​​​ട​​​ന​​​വും പ്ര​​​ള​​​യ ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​ൽ സ്തു​​​ത്യ​​​ർ​​​ഹ​​​മാ​​​യ സേ​​​വ​​​നം ന​​​ട​​​ത്തി​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ആ​​​ദ​​​രി​​​ക്കു​​​ന്ന ച​​​ട​​​ങ്ങും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. എ​​​കെ​​എ​​​ഫ്സി​​​ഐ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​ആ​​​ർ. ദേ​​​വ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കൊ​​​ച്ചി​​​ൻ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അം​​​ഗം കെ.​​എ​​​ൻ. ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ൻ, എ​​​കെ​​എ​​​ഫ്സി​​​ഐ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ആ​​​ർ. ശി​​​വ​​​ശ​​​ങ്ക​​​ര​​​പി​​​ള്ള, ഡോ. ​​​രാ​​​ജി ക​​​മ​​​ല​​​മ്മ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ച്ച ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ​ ക​​​മ്മീ​​​ഷ​​​ണ​​​ർ എം.​​ജി. രാ​​​ജ​​​മാ​​​ണി​​​ക്യം, ജി​​​ല്ലാ ഫ​​​യ​​​ർ ഓ​​​ഫീ​​​സ​​​ർ എ.​​എ​​​സ്. ജോ​​​ജി, ജി​​​ല്ലാ പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന ഓ​​​ഫീ​​​സ​​​ർ ജോ​​​സ​​​ഫ് ജോ​​​ണ്‍, ആ​​​ലു​​​വ ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ കെ.​​ടി. സ​​​ന്ധ്യാ​​​ദേ​​​വി, ക​​​ണ​​​യ​​​ന്നൂ​​​ർ ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ എ​​​ൻ.​​ആ​​​ർ. വൃ​​​ന്ദ ദേ​​​വി, പ​​​റ​​​വൂ​​​ർ ഡെ​​​പ്യൂ​​​ട്ടി ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ മ​​​ധു, അ​​​സി​​​സ്റ്റ​​ന്‍റ് പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ കെ. ​​​ലാ​​​ൽ​​​ജി, കെ​​എ​​​സ്ഇ​​​ബി പ​​​റ​​​വൂ​​​ർ ഡി​​​വി​​​ഷ​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് പ്രീ​​​ത, ആ​​​ലു​​​വ ഡി​​​വി​​​ഷ​​​ൻ എ​​​ഇ എം.​​പി. രാ​​​ജ​​​ൻ, കേ​​​ര​​​ള ജ​​ല അ​​​ഥോ​​റി​​​റ്റി എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് എ​​ൻ​​ജി​​നി​​യ​​​ർ കെ.​​കെ. ജോ​​​ളി, സെ​​​ൻ​​​ട്ര​​​ൽ സി​​ഐ എ. ​​​അ​​​ന​​​ന്ത​​ലാ​​​ൽ, മു​​​ൻ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ പി.​​പി. ഉ​​​ദ​​​യ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​രെ ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.