വ്യാജപ്രചാരണം: ഇന്നലെയും ബാങ്കുകളിൽ തിരക്ക്
വ്യാജപ്രചാരണം: ഇന്നലെയും ബാങ്കുകളിൽ തിരക്ക്
Sunday, September 16, 2018 1:50 AM IST
കോ​​ട്ട​​യം: പ്ര​​ള​​യ​​ദു​​രി​​താ​​ശ്വാ​​സ​​മാ​​യി അ​​ക്കൗ​​ണ്ടി​​ൽ​​വ​​ന്ന പ​​തി​​നാ​​യി​​രം രൂ​​പ ഉ​​ട​​ൻ എ​​ടു​​ത്തി​​ല്ലെ​​ങ്കി​​ൽ തി​​രി​​ച്ചു​​പി​​ടി​​ക്കു​​മെ​​ന്ന വ്യാ​​ജ​​പ്ര​​ചാ​​ര​​ണ​​ത്തി​​ൽ വി​ശ്വ​സി​ച്ച് ഇ​​ന്ന​​ലെ​​യും ബാ​​ങ്കു​​ക​​ളി​​ൽ തി​​ര​​ക്ക്.
പ​​ണ​​മെ​​ടു​​ക്കാ​​ൻ ആ​ളു​ക​ളെ​ത്തി​യ​തോ​ടെ പ​​ലേ​​ട​​ത്തും ഇ​ന്ന​ലെ​യും തി​​ര​​ക്കും ബ​​ഹ​​ള​​വു​​മാ​​യി. ഇ​​ന്ന​​ലെ​ വൈ​​കു​​ന്നേ​​രം വ​​രെ പ്ര​ള​യ​മേ​ഖ​ല​ക​ളി​ലെ ബാ​ങ്കു​ക​ളി​ൽ വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. എ​​ടി​​എ​​മ്മു​​ക​​ളു​​ടെ മു​​ന്നി​​ലും നീ​​ണ്ട ക്യൂ ​​ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ പ്ര​​വൃ​​ത്തി ദി​​ന​​മാ​​യി​രു​ന്ന​തി​നാ​ൽ രാ​വി​ലെ മു​ത​ൽ ആ​ളു​ക​ൾ ബാ​ങ്കി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രു​ന്നു.


അ​​ക്കൗ​​ണ്ടി​​ൽ നി​​ക്ഷേ​​പി​​ച്ച പ​​ണം സ​​ർ​​ക്കാ​​ർ പി​​ൻ​​വ​​ലി​​ക്കി​​ല്ലെ​​ന്നും തി​​ടു​​ക്കം കൂ​​ട്ടേ​​ണ്ട സാ​​ഹ​​ച​​ര്യ​​മി​​ല്ലെ​​ന്നും ബാ​​ങ്ക് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞി​​ട്ടും ജ​​ന​​ങ്ങ​​ൾ അം​​ഗീ​​ക​​രി​​ക്കാ​​ത്ത സ്ഥി​​തി​​യാ​​ണ്. ചി​ല ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​ക​രു​മാ​ണ് പ​ണം ഉ​ട​നെ​ടു​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞു ജ​ന​ങ്ങ​ളെ ഇ​ള​ക്കി​വി​ടു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.