കയറിക്കയറി ഇന്ധനവില
കയറിക്കയറി ഇന്ധനവില
Sunday, September 16, 2018 1:50 AM IST
കൊ​​​ച്ചി: രാ​​ജ്യ​​മെ​​ങ്ങും പ്ര​​​തി​​​ഷേ​​​ധം ക​​​ന​​​ക്കു​​​ന്പോ​​​ഴും കു​​​തി​​​ച്ചു​​​ക​​​യ​​​റി ഇ​​​ന്ധ​​​ന​​​വി​​​ല. ക​​​ഴി​​​ഞ്ഞ 15 ദി​​​വ​​​സ​​​ത്തി​​​നി​​​ടെ പെ​​​ട്രോ​​​ളി​​​നും ഡീ​​​സ​​​ലി​​​നും വ​​​ർ​​​ധി​​​ച്ച​​​തു ലി​​​റ്റ​​​റി​​​നു ശ​​​രാ​​​ശ​​​രി മൂ​​​ന്നു രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ൽ. ഇ​​​ന്ന​​​ലെ മാ​​​ത്രം പെ​​​ട്രോ​​​ളി​​​ന് 36 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 25 പൈ​​​സ​​​യും വ​​​ർ​​​ധി​​​ച്ച​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​രി​​​ട​​​ത്തും 500 രൂ​​​പ​​​യ്ക്ക് ആ​​​റ് ലി​​​റ്റ​​​ർ പെ​​​ട്രോ​​​ൾ ല​​​ഭി​​​ക്കാ​​​ത്ത സ്ഥി​​​തി​​​യാ​​​യി. ഓ​​​ഗ​​​സ്റ്റ് 31നു ​​​കൊ​​​ച്ചി​​​യി​​​ൽ പെ​​​ട്രോ​​​ൾ വി​​​ല 80.49 രൂ​​​പ​​​യും ഡീ​​​സ​​​ൽ വി​​​ല 74 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ഇ​​​ന്ന​​​ല​​​ത്തെ വി​​​ല യ​​​ഥാ​​​ക്ര​​​മം 83.64 രൂ​​​പ​​​യും 77.48 രൂ​​​പ​​​യു​​​മാ​​​ണ്.


പെ​​​ട്രോ​​​ളി​​​ന് 3.15 രൂ​​​പ​​​യു​​​ടെ​​​യും ഡീ​​​സ​​​ലി​​​നു 3.48 രൂ​​​പ​​​യു​​​ടെ​​​യും വ​​​ർ​​​ധ​​​ന​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ 15 ദി​​​വ​​​സ​​​ത്തി​​​നി​​​ടെ​ ഉ​​​ണ്ടാ​​​യ​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​ത്തി​​​ൽ പെ​​​ട്രോ​​​ൾ വി​​​ല 85 ക​​​ട​​​ന്നു. 85.03 രൂ​​​പ​​​യാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഇ​​​ന്ന​​​ല​​​ത്തെ പെ​​​ട്രോ​​​ൾ വി​​​ല. ഡീ​​​സ​​​ൽ വി​​​ല​​​യാ​​​ക​​​ട്ടെ 78.78 രൂ​​​പ​​​യാ​​​യി. കോ​​​ഴി​​​ക്കോ​​​ട് പെ​​​ട്രോ​​​ൾ വി​​​ല 83.71 രൂ​​​പ​​​യാ​​​യ​​​പ്പോ​​​ൾ ഡീ​​​സ​​​ൽ വി​​​ല 77.56 ആ​​​യി ഉ​​​യ​​​ർ​​​ന്നു. പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​ത്ത് ഇ​​​ന്ധ​​​ന​​വി​​​ല ഒ​​​രു രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ൽ​​​വ​​​രെ കൂ​​​ടു​​​ത​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.