ടിപ്പറും സ്കൂട്ടറും കുട്ടിയിടിച്ച് വീട്ടമ്മ മരിച്ചു
ടിപ്പറും സ്കൂട്ടറും കുട്ടിയിടിച്ച് വീട്ടമ്മ മരിച്ചു
Sunday, September 16, 2018 11:40 PM IST
രാ​​​ജ​​​കു​​​മാ​​​രി: പെ​​​രി​​​യ​​​ക​​​നാ​​​ലി​​​നു സ​​​മീ​​​പം പു​​​തു​​​പ്പ​​​ര​​​ട്ടി​​​ൽ ടി​​​പ്പ​​​റും സ്കൂ​​​ട്ട​​​റും കു​​​ട്ടി​​​യി​​​ടി​​​ച്ച് സ്കൂ​​​ട്ട​​​റി​​​ൽ യാ​​​ത്ര​​​ചെ​​​യ്തി​​​രു​​​ന്ന വീ​​​ട്ട​​​മ്മ മ​​​രി​​​ച്ചു. ക​​​ട്ട​​​പ്പ​​​ന ആ​​​മ​​​യാ​​​ർ പ​​​ന്പ്ഹൗ​​​സ് ഭാ​​​ഗം മ​​​നോ​​​ജി​​​ന്‍റെ ഭാ​​​ര്യ സ​​​രി​​​ത(36) ആ​​​ണ് മ​​​രി​​​ച്ച​​​ത്. സ്കൂ​​​ട്ട​​​ർ ഓ​​​ടി​​​ച്ചി​​​രു​​​ന്ന ഭ​​​ർ​​​ത്താ​​​വും എ​​​ട്ടു​​​വ​​​യ​​​സു​​​ള്ള കു​​​ട്ടി​​​യും അ​​​ദ്ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പെ​​​ട്ടു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം. ക​​​ട്ട​​​പ്പ​​​ന​​​യി​​​ൽ​​​നി​​​ന്നും മൂ​​​ന്നാ​​​റി​​​നു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു കു​​​ടും​​​ബം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.