കുളിക്കാനിറങ്ങിയ അച്ഛനും മ​ക​നും മു​ങ്ങി​മ​രി​ച്ചു
കുളിക്കാനിറങ്ങിയ അച്ഛനും മ​ക​നും മു​ങ്ങി​മ​രി​ച്ചു
Sunday, September 16, 2018 11:40 PM IST
പു​​​തു​​​ക്കാ​​​ട്: വ​​​ര​​​ന്ത​​​ര​​​പ്പി​​​ള്ളി ക​​​ല​​​വ​​​റ​​​ക്കു​​​ന്നി​​​ൽ കു​​​റു​​​മാ​​​ലി​​​പ്പു​​​ഴ​​​യി​​​ലെ പാ​​​റ​​​ക്ക​​​ട​​​വി​​​ൽ കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ അ​​ച്ഛ​​നും മ​​​ക​​​നും മു​​​ങ്ങി​​​മ​​​രി​​​ച്ചു. വേ​​​ലൂ​​​പ്പാ​​​ടം ല​​​ക്ഷം​​​വീ​​​ട് കോ​​​ള​​​നി​​​ക്കു സ​​​മീ​​​പം താ​​​മ​​​സി​​​ക്കു​​​ന്ന ചെ​​​റാ​​​ട്ടി​​​ൽ മു​​​സ്ത​​​ഫ (44), മ​​​ക​​​ൻ ഖ​​​ൽ​​​ഫാ​​​ൻ (14) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു പ​​​ന്ത്ര​​​ണ്ട​​​ര​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ക​​​ട​​​വി​​​ൽ ആ​​​ദ്യം ഇ​​​റ​​​ങ്ങി​​​യ മ​​ക​​ൻ ചെ​​​ളി​​​യി​​​ൽ താ​​​ഴ്ന്ന് ഒ​​​ഴു​​​ക്കി​​​ൽ അ​​​ക​​​പ്പെ​​​ട്ടു​​​പോ​​​കു​​​ന്ന​​​തു ക​​​ണ്ട് ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് മു​​​സ്ത​​​ഫ​​​യും ഒ​​​ഴു​​​ക്കി​​​ൽ​​​പെ​​​ട്ട​​​ത്. അ​​​ര​​​യ്ക്കൊ​​​പ്പം മ​​​ണ​​​ലി​​​ൽ മു​​​ങ്ങി​​​യ ഖ​​​ൽ​​​ഫാ​​​ൻ പു​​​ഴ​​​യി​​​ലെ ക​​​യ​​​ത്തി​​​ലേ​​​ക്കു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.

ക​​​ട​​​വി​​​ൽ നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന മു​​​സ്ത​​​ഫ​​​യു​​​ടെ ര​​​ണ്ടാ​​​മ​​​ത്തെ മ​​​ക​​​ൻ ഫ​​​ർ​​​ഹാ​​​ന്‍റെ നി​​​ല​​​വി​​​ളി കേ​​​ട്ട, ക​​​ട​​​വി​​​ൽ തു​​​ണി ക​​​ഴു​​​കി​​​യി​​​രു​​​ന്ന ര​​​ണ്ടു സ്ത്രീ​​​ക​​​ൾ ഉ​​​ട​​​ൻ​​​ത​​​ന്നെ നാ​​​ട്ടു​​​കാ​​​രെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി. 15 മി​​​നി​​​ട്ടോ​​​ളം പ​​രി​​ശ്ര​​മി​​ച്ചാ​​​ണ് ഇ​​​രു​​​വ​​​രെ​​​യും ക​​​ര​​​യ്ക്കെ​​​ത്തി​​​ച്ച​​​ത്. സ​​​മീ​​​പ​​​ത്തു​​​ള്ള വേ​​​ലൂ​​​പ്പാ​​​ട​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തും​​​മു​​​ൻ​​​പേ ഇ​​രു​​വ​​​രും മ​​​രി​​​ച്ചി​​​രു​​​ന്നു.


വേ​​​ലൂ​​​പ്പാ​​​ടം സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് സ്കൂ​​​ളി​​​ലെ ഒ​​​ൻ​​​പ​​​താം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ് ഖ​​​ൽ​​​ഫാ​​​ൻ. വി​​​ദേ​​​ശ​​​ത്ത് ജോ​​​ലി ചെ​​​യ്യു​​​ന്ന മു​​​സ്ത​​​ഫ ര​​​ണ്ട​​​ര മാ​​​സം മു​​​ൻ​​​പാ​​​ണ് നാ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്. വ​​​ര​​​ന്ത​​​ര​​​പ്പി​​​ള്ളി പോ​​​ലീ​​​സ് ഇ​​​ൻ​​​ക്വ​​​സ്റ്റ് ന​​​ട​​​ത്തി. ക​​​ബ​​​റ​​​ട​​​ക്കം നാ​​​ളെ രാ​​​വി​​​ലെ പ​​​ത്തി​​​ന് വേ​​​ലൂ​​​പ്പാ​​​ടം പൗ​​​ണ്ട് ജു​​​മാ മ​​​സ്ജി​​​ദ് ക​​​ബ​​​റി​​​സ്ഥാ​​​നി​​​ൽ. ഭാ​​​ര്യ: സീ​​​ന​​​ത്ത്. മ​​​ക​​​ൾ: ഫി​​​ദ ഫാ​​​ത്തി​​​മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.