മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ്: ഓ​ണ്‍​ലൈ​ൻ ഓ​പ്ഷ​ൻ ക​ണ്‍​ഫ​ർ​മേ​ഷ​ൻ നി​ർ​ബ​ന്ധം
Monday, September 17, 2018 11:22 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : എം​​​ബി​​​ബി​​​എ​​​സ്/​​​ബി​​​ഡി​​​എ​​​സ് ഒ​​​ഴി​​​കെ​​​യു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള മൂ​​​ന്നാം​​​ഘ​​​ട്ട കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ എം​​​ബി​​​ബി​​​എ​​​സ്/​​​ബി​​​ഡി​​​എ​​​സ് ഒ​​​ഴി​​​കെ​​​യു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ൽ നി​​​ല​​​വി​​​ൽ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കും ആ​​​യു​​​ർ​​​വേ​​​ദ (ബി​​​എ​​​എം​​​എ​​​സ്) ആ​​​ൻ​​​ഡ് ഹോ​​​മി​​​യോ​​​പ്പ​​​തി (ബി​​​എ​​​ച്ച്എം​​​എ​​​സ്) വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പു​​​തു​​​താ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ഏ​​​താ​​​നും കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കും അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തും.

അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ലേ​​​ക്ക് പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യി​​​രി​​​ക്ക​​​ണം. ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​നെ തു​​​ട​​​ർ​​​ന്ന് ആ​​​യു​​​ർ​​​വേ​​​ദ/​​​ഹോ​​​മി​​​യോ​​​പ്പ​​​തി കോ​​​ഴ്സു​​​ക​​​ളി​​​ൽ പു​​​തു​​​താ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് ഓ​​​പ്ഷ​​​നു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​നും ഹ​​​യ​​​ർ ഓ​​​പ്ഷ​​​ൻ പു​​​നഃ​​​ക്ര​​​മീ​​​ക​​​ര​​​ണം/​​​ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത​​​വ റ​​​ദ്ദാ​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യ്ക്കു​​​മു​​​ള്ള സൗ​​​ക​​​ര്യം വെ​​​ബ്സൈ​​​റ്റി​​​ൽ ഇ​​​ന്നു മു​​​ത​​​ൽ 22 നു ​​​രാ​​​വി​​​ലെ 10 വ​​​രെ ല​​​ഭ്യ​​​മാ​​​കും.


നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​ന​​​കം ല​​​ഭ്യ​​​മാ​​​കു​​​ന്ന ഓ​​​പ്ഷ​​​നു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ എം​​​ബി​​​ബി​​​എ​​​സ്/​​​ബി​​​ഡി​​​എ​​​സ് ഒ​​​ഴി​​​കെ​​​യു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ/അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള മൂ​​​ന്നാ​​​മ​​​ത്തെ ഓ​​​ണ്‍​ലൈ​​​ൻ അ​​​ലോ​​​ട്ട്മെ​​​ന്‍റ് 23നു ​​​പ്ര​​​സി​​​ദ്ധ​​​ീകരിക്കും. അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തും പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് അട യ്ക്കേ​​​ണ്ട​​​തു​​​മാ​​​യ ഫീ​​​സ്/​​​ബാ​​​ക്കി തു​​​ക (ബാ​​​ധ​​​ക​​​മെ​​​ങ്കി​​​ൽ) 24നു ​​​മു​​​ത​​​ൽ 26 വ​​​രെ കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​തെ​​​ങ്കി​​​ലും ഹെ​​​ഡ് പോ​​​സ്റ്റോ​​​ഫീ​​​സ് മു​​​ഖാ​​​ന്തി​​​ര​​​മോ ഓ​​​ണ്‍​ലൈ​​​ൻ പേ​​​യ്മെ​​​ന്‍റ് മു​​​ഖേ​​​ന​​​യോ അടച്ച് 26നു ​​​അ​​​ത​​​തു കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. വി​​​ജ്ഞാ​​​പ​​​നം വെ​​​ബ്സൈ​​​റ്റി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.