ബസും കാറും കൂട്ടിയിടിച്ച് ഗർഭിണി മരിച്ചു
ബസും കാറും കൂട്ടിയിടിച്ച്  ഗർഭിണി മരിച്ചു
Tuesday, September 18, 2018 11:25 PM IST
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: ബ​​സും കാ​​റും കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ കാ​​റി​​ൽ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ഗ​​ർ​​ഭി​​ണി​​യാ​​യ യു​​വ​​തി മ​​രി​​ച്ചു. കാ​​ർ ഓ​​ടി​​ച്ചി​​രു​​ന്ന ഭ​​ർ​​ത്താ​​വി​​നെ പ​​രി​​ക്കു​​ക​​ളോ​​ടെ കോ​​ട്ട​​യ​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് പൊ​​ട്ട​​ൻ​​ചി​​റ സു​​ര​​ഭി​​യി​​ൽ നി​​വി​​ൻ എ​​സ്. കു​​മാ​​റി​​ന്‍റെ ഭാ​​ര്യ​​യും ചേ​​ർ​​ത്ത​​ല വാ​​ര​​ണം സ്വ​​ദേ​​ശി ഉ​​ത്ത​​മ​​ന്‍റെ മ​​ക​​ളു​​മാ​​യ പ​​വി​​ത്ര കെ. ​​ഉ​​ത്ത​​മ​​ൻ (23) ആ​​ണ് മ​​രി​​ച്ച​​ത്. ബ​​സി​​ലു​​ണ്ടാ​​യി​​രു​​ന്ന 12 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.20ന് ​​ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് നൈ​​സ് തി​​യേ​​റ്റ​​റി​​ന് സ​​മീ​​പ​​ത്താ​​യി​​രു​​ന്നു അ​​പ​​ക​​ടം.

എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ എം​​ബി​​എ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ ക​​ഴി​​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പ​വി​ത്ര​യു​ടെ കാ​റി​ൽ വൈ​​ക്ക​​ത്തു​​നി​​ന്നു ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് ഭാ​​ഗ​​ത്തേ​​ക്കു വ​​ന്ന സ്വ​​കാ​​ര്യ ബ​​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​​ട്ടു​​കാ​​രും പോ​​ലീ​​സും ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽനി​​ന്നെ​​ത്തി​​യ ഫ​​യ​​ർ​​ഫോ​​ഴ്സും ചേ​​ർ​​ന്ന് വാ​​ഹ​​നം വെ​​ട്ടി​​പ്പൊ​​ളി​​ച്ചാ​​ണു ത​​ല​​യ്ക്ക് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ പ​​വി​​ത്ര​​യേ​​യും ഭ​​ർ​​ത്താ​​വ് നി​​വി​​നെ​​യും പു​​റ​​ത്തെ​​ടു​​ത്ത​​ത്. ഉ​​ട​​ൻ വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച് പ്ര​​ഥ​​മ ശു​​ശ്രൂ​​ഷ​​യ്ക്ക് ശേ​​ഷം​​വി​​ദ​​ഗ്ധ ചി​​കി​​ൽ​​സ​​യ്ക്കാ​​യി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും പ​​വി​​ത്ര​​യു​​ടെ ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. കാ​​ലി​​നു സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ നി​​വി​​നെ കോ​​ട്ട​​യ​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.


ഒ​​രു വ​​ർ​​ഷം മു​​ന്പാ​​ണ് നി​​വി​​നും പ​​വി​​ത്ര​​യും വി​​വാ​​ഹി​​ത​​രാ​​യ​​ത്. മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. സം​​സ്കാ​​രം ഇ​​ന്ന് ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് വ​​ട​​യാ​​ർ പൊ​​ട്ട​​ൻ​​ചി​​റ​​യി​​ലെ ഭ​​ർ​​ത്താ​​വി​​ന്‍റെ വീ​​ട്ടു​​വ​​ള​​പ്പി​​ൽ ന​​ട​​ക്കും. ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.