ജ​യ​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗം ഇ​ന്ന്
ജ​യ​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗം ഇ​ന്ന്
Tuesday, September 18, 2018 11:44 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ലു​​​ള്ള ആ​​​ദ്യ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ഇ​​​ന്നു ചേ​​​രും. ചി​​​കി​​​ത്സ​​​യ്ക്കാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു പോ​​​യ ശേ​​​ഷം ര​​​ണ്ടാ​​​ഴ്ച​​​യാ​​​യി മു​​​ട​​​ങ്ങി​​​ക്കി​​​ട​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​മാ​​​ണ് ഇ​​​ന്നു ചേ​​​രു​​​ന്ന​​​ത്. അ​​​ജ​​​ൻ​​​ഡ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന 12 വി​​​ഷ​​​യ​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ കു​​​റി​​​പ്പ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മ​​​ന്ത്രി​​​മാ​​​ർ​​​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്തു.

പ്ര​​​ള​​​യ ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ, വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ക്ക​​​ൽ, ഭൂ​​​മി ന​​​ൽ​​​ക​​​ൽ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​ണു പ്ര​​​ധാ​​​ന​​​മാ​​​യും അ​​​ജ​​​ൻ​​​ഡ​​​യി​​​ൽ ഉ​​​ള്ള​​​ത്.


കൂ​​​ടു​​​ത​​​ൽ വി​​​ഷ​​​യ​​​ങ്ങ​​​ൾ മ​​​ന്ത്രി​​​സ​​​ഭ പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ങ്കി​​​ൽ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​നം പി​​​ന്നാ​​​ലെ അ​​​റി​​​യി​​​ക്കാ​​​മെ​​​ന്നാ​​​ണു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ ശേ​​​ഷം പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ചേ​​​രു​​​ന്ന ആ​​​ദ്യ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം കൂ​​​ടി​​​യാ​​​ണ് ഇ​​​ന്നു ചേ​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.