മൂ​ന്നാ​ർ ലാ​ൻ​ഡ് ട്രൈബ്യൂണ​ൽ ഓ​ഫീ​സി​ൽ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ക്ര​മമെന്നു പരാതി
മൂ​ന്നാ​ർ ലാ​ൻ​ഡ് ട്രൈബ്യൂണ​ൽ ഓ​ഫീ​സി​ൽ  എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ക്ര​മമെന്നു  പരാതി
Tuesday, September 18, 2018 11:53 PM IST
ഇ​​ടു​​ക്കി : മൂ​​ന്നാ​​ർ ട്രൈബ്യൂണ​​ൽ ഓ​​ഫീ​​സി​​ൽ എ​സ്.രാ​ജേ​ന്ദ്ര​ൻ എം​​എ​​ൽ​​എ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​ക്ര​​മം ന​​ട​​ത്തി​​യ​​താ​​യി പ​​രാ​​തി. ത​​ഹ​​സീ​​ൽ​​ദാ​​ർ പി.​​കെ.​​ഷാ​​ജി​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​യി​​രു​​ന്നു അ​​ക്ര​​മം. ഒ​​രാ​​ൾ​​ക്ക് പ​​രി​​ക്കേ​​റ്റു. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് എം​​എ​​ൽ​​എ​​ക്കും ത​​ഹ​​സീ​​ൽ​​ദാ​​ർ​​ക്കു​​മെ​​തി​​രെ ട്രൈബ്യൂ​​ണ​​ൽ അ​​ധി​​കൃ​​ത​​ർ മൂ​​ന്നാ​​ർ പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി.

ട്രി​​ബ്യൂ​​ണ​​ലി​​ലെ സി​​റ്റിം​​ഗ് ജൂ​​ലൈ മു​​ത​​ൽ നി​​ർ​​ത്തി​​യെ​​ങ്കി​​ലും ഭൂ​​മി സം​​ബ​​ന്ധ​​മാ​​യ നി​​ര​​വ​​ധി ഫ​​യ​​ലു​​ക​​ൾ ഇ​​വി​​ടെ കൈ​​കാ​​ര്യം ചെ​​യ്യു​​ന്നു​​ണ്ട് . ഏ​​ഴ് ജീ​​വ​​ന​​ക്കാ​​രും ഓ​​ഫീ​​സി​​ൽ ജോ​​ലി ചെ​​യ്യു​​ന്നു​​ണ്ട്. ഉ​​രു​​ൾ പൊ​​ട്ട​​ലി​​ൽ കെ​​ട്ടി​​ട​​ങ്ങ​​ൾ ത​​ക​​ർ​​ന്ന​​തി​​നാ​​ൽ മൂ​​ന്നാ​​ർ ആ​​ർ​​ട്സ് കോ​​ള​​ജി​​നാ​​യി ട്രൈബ്യൂ​​ണ​​ൽ കെ​​ട്ടി​​ടം വി​​ട്ടുനി​​ൽ​​ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടാ​​യി​​രു​​ന്നു എം​​എ​​ൽ​​എയു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഉ​​ച്ച​​യ്ക്ക് പ​​ന്ത്ര​​ണ്ടോ​​ടെ ഒ​​രു സം​​ഘം എ​​ത്തി​​യ​​ത്.


കെ​​ട്ടി​​ട​​ത്തി​​ന്‍റെ ര​​ണ്ടാം നി​​ല​​യി​​ൽ ക​​യ​​റി​​യ ഇ​​വ​​ർ മു​​റി​​ക​​ളു​​ടെ താ​​ഴു​​ക​​ൾ ത​​ക​​ർ​​ത്തു ഫ​​ർ​​ണിച്ച​​റു​​ക​​ൾ പു​​റ​​ത്തേ​​ക്കു എ​​ടു​​ത്തി​​ടു​​ക​​യാ​​യി​​രു​​ന്നു. പോ​​ലീ​​സി​​ൽ അ​​റി​​യി​​ച്ചെ​​ങ്കി​​ലും ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചി​​ല്ലാ​​യെ​​ന്നും പ​​രാ​​തി​​യു​​ണ്ട് .

എംഎൽഎയുടെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​ക്ര​​മം ന​​ട​​ക്കു​​ന്ന​​തി​​നാ​​ലാ​​ണ് പോ​​ലീ​​സ് എ​​ത്താ​​തി​​രു​​ന്ന​​തെ​​ന്ന് ജീ​​വ​​ന​​ക്കാ​​ർ പ​​റ​​ഞ്ഞു. അ​​ക്ര​​മ​​ത്തി​​ന്‍റെ ദൃ​​ശ്യ​​ങ്ങ​​ൾ പ​​ക​​ർ​​ത്തി​​യ ജീ​​വ​​ന​​ക്കാ​​ര​​ന്‍റെ പ​​ക്ക​​ൽനി​​ന്നും മൊ​​ബൈ​​ൽ​​ഫോ​​ണുംപി​​ടി​​ച്ചെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.