ട്രെ​യി​നി​ൽ​നി​ന്നു വീണ യു​വ​തി​യു​ടെ കൈ ​അ​റ്റു​പോ​യി
ട്രെ​യി​നി​ൽ​നി​ന്നു വീണ യു​വ​തി​യു​ടെ കൈ ​അ​റ്റു​പോ​യി
Thursday, September 20, 2018 1:04 AM IST
കൊ​​​ച്ചി: ഇ​​ട​​പ്പ​​ള്ളി റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ വ​​ച്ചു മു​​​ന്നോ​​​ട്ടു​​​നീ​​​ങ്ങി​​​യ ട്രെ​​​യി​​​നി​​​ൽ​​​നി​​​ന്ന് ഇ​​റ​​ങ്ങാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ വീ​​ണു യു​​​വ​​​തി​​​യു​​​ടെ കൈ ​​​അ​​റ്റു. പു​​​ന​​​ലൂ​​​ർ-​​​ഗു​​​രു​​​വാ​​​യൂ​​​ർ പാ​​​സ​​​ഞ്ച​​​ർ ട്രെ​​യി​​നി​​ൽ ഭ​​​ർ​​​ത്താ​​​വി​​​നൊ​​​പ്പം യാ​​​ത്ര ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന ത​​​മി​​​ഴ്നാ​​​ട് മ​​​ധു​​​ര സ്വ​​​ദേ​​​ശി​​​നി ത​​​ലൈ​​​മ(32)​​​യു​​​ടെ ഇ​​​ട​​​തു കൈ​​​യാ​​​ണു ട്രെ​​​യി​​​നി​​​നും പ്ലാ​​​റ്റ്ഫോ​​​മി​​​നും ഇ​​​ട​​​യി​​​ൽ​​​പ്പെ​​ട്ട് അ​​​റ്റു​​​പോ​​​യ​​​ത്. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ഒ​​​ന്ന​​​ര​​യ്ക്കാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

യു​​വ​​തി​​യു​​ടെ നി​​​ല​​​വി​​​ളി കേ​​ട്ട് ട്രെ​​​യി​​​നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​ർ​​​പി​​​എ​​​ഫ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ച​​​ങ്ങ​​​ല​​​വ​​​ലി​​​ച്ചു ട്രെ​​​യി​​​ൻ നി​​​ർ​​​ത്തു​​ക​​യാ​​യി​​രു​​ന്നു.


പി​​​ന്നീ​​​ട് ന​​​ട​​​ത്തി​​​യ തെ​​ര​​ച്ചി​​ലി​​ൽ യു​​​വ​​​തി​​​യെ കൈ ​​​അ​​​റ്റ നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. തു​​ട​​ർ​​ന്ന് കൊ​​​ച്ചി​​​യി​​​ലെ സ്പെ​​​ഷ​​​ലി​​​സ്റ്റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. കൈ​​​യു​​​ടെ തോ​​​ളി​​​നും മു​​​ട്ടി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള ഭാ​​​ഗം മു​​​ഴു​​​വ​​​ൻ ച​​​ത​​​ഞ്ഞ​​​ര​​​ഞ്ഞ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. നാ​​​ടോ​​​ടി​​​ക​​​ളാ​​​യ ദ​​​ന്പ​​​തി​​​ക​​​ൾ ഓ​​​ച്ചി​​​റ​​​യി​​​ൽ​​​നി​​​ന്നു​​​മാ​​​ണു ട്രെ​​​യി​​​നി​​​ൽ ക​​​യ​​​റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.