ബൈക്കിൽനിന്നു വീണ് വീട്ടമ്മ മരിച്ച സംഭവം: കാർ ഡ്രൈവർ റിമാൻഡിൽ
ബൈക്കിൽനിന്നു വീണ്  വീട്ടമ്മ മരിച്ച സംഭവം: കാർ ഡ്രൈവർ റിമാൻഡിൽ
Thursday, September 20, 2018 1:13 AM IST
ചെ​ങ്ങ​ന്നൂ​ർ: ബൈ​ക്ക് കാ​റി​ൽ ത​ട്ടി​യെ​ന്നാ​രോ​പി​ച്ചു കാ​ർ ഡ്രൈ​വ​ർ ബൈ​ക്കി​ന്‍റെ താ​ക്കോ​ൽ ഉൗ​രി​യെ​ടു​ത്ത​തി​നെ ത്തു​ട​ർ​ന്നു നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്കി​ൽ​നി​ന്നും വീ​ണു വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​ർ ഡ്രൈ​വ​റെ ചെ​ങ്ങ​ന്നൂ​ർ ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

പ​ന്ത​ളം തോ​ന്ന​ലൂ​ർ സ​ജാ​ദ് മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് സാ​ദി​ഖി(50)​നെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം എം​സി റോ​ഡി​ൽ പ്രാ​വി​ൻ​കൂ​ട് ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മ​ക​ൻ പ്ര​ദീ​പ് ആ​ർ. നാ​യ​ർ ഓ​ടി​ച്ച ബൈ​ക്കി​നു പി​ന്നി​ലി​രു​ന്ന ഇ​ര​വി​പേ​രൂ​ർ ന​ന്നൂ​ർ വാ​ഴ​ക്ക​ലാ​മ​ല​യി​ൽ റേ​ഷ​ൻ വ്യാ​പാ​രി ര​വീ​ന്ദ്ര​ൻ​നാ​യ​രു​ടെ ഭാ​ര്യ കാ​ഞ്ജ​ന​വ​ല്ലി(56)​യാ​ണ് മ​രി​ച്ച​ത്.


ഡ്രൈ​വ​ർ സാ​ദി​ഖ്, കാ​റി​ലി​രു​ന്നു​ത​ന്നെ ബൈ​ക്കി​ന്‍റെ താ​ക്കോ​ൽ ഉൗ​രി​യെ​ടു​ക്കു​ക​യാ​യി​രുന്നു. ഹാ​ൻ​ഡി​ൽ ലോ​ക്കാ​യ​തോ​ടെ ഇ​രു​വ​രും റോ​ഡി​ലേ​ക്കു വീ​ണു. ഈ ​സ​മ​യം അ​തു​വ​ഴി വ​ന്ന കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ന് അ​ടി​യി​ലേ​ക്കു വീ​ണ് കാ​ഞ്ച​ന​വ​ല്ലി ത​ത്ക്ഷ​ണം മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കാ​ണു സാ​ദി​ഖി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.