എം​ജി സ​ർ​വ​ക​ലാ​ശാ​ല മു​ൻ ബാ​ഡ്മി​ന്‍റ​ൺ കോ​ച്ച് പോ​ൾ മാ​ത്യു നിര്യാതനായി
എം​ജി സ​ർ​വ​ക​ലാ​ശാ​ല മു​ൻ ബാ​ഡ്മി​ന്‍റ​ൺ കോ​ച്ച് പോ​ൾ മാ​ത്യു നിര്യാതനായി
Thursday, September 20, 2018 11:52 PM IST
തി​​​രു​​​വ​​​ല്ല: എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മു​​​ൻ ബാ​​​ഡ്മി​​​ന്‍റ​​​ൺ കോ​​​ച്ചും സം​​​സ്ഥാ​​​ന ബാ​​​ഡ്മി​​​ന്‍റ​​​ൺ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ലാ ബാ​​​ഡ്മി​​​ന്‍റ​​​ൺ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യും പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യി​​​രു​​​ന്ന തി​​​രു​​​വ​​​ല്ല കാ​​​ട്ടൂ​​​ക്ക​​​ര ചാ​​​ല​​​ക്കു​​​ഴി​​​യി​​​ൽ പോ​​​ൾ മാ​​​ത്യു (67) നി​​​ര്യാ​​​ത​​​നാ​​​യി. സം​​​സ്കാ​​​രം ഇ​​​ന്നു മൂ​​​ന്നി​​​ന് പാ​​​ലി​​​യേ​​​ക്ക​​​ര സെ​​​ന്‍റ് ജോ​​​ർ​​​ജ് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് പ​​​ള്ളി​​​യി​​​ൽ. ഭാ​​​ര്യ: രാ​​​ജ​​​മ്മ. മി​​​ക​​​ച്ച കാ​​​യി​​​ക സം​​​ഘാ​​​ട​​​ക​​​നാ​​​യി​​​രു​​​ന്ന പോ​​​ൾ പ​​​രി​​​ശീ​​​ല​​​ന രം​​​ഗ​​​ത്ത് ഒ​​​ട്ടേ​​​റെ നേ​​​ട്ട​​​ങ്ങ​​​ൾ കൈ​​​വ​​​രി​​​ച്ച വ്യ​​​ക്തി​​​യാ​​​ണ്.

എം​​​ജി സ​​​ർ​​​വ​​​കാ​​​ലാ​​​ശാ​​​ല പു​​​രു​​​ഷ, വ​​​നി​​​താ ബാ​​​ഡ്മി​​​ന്‍റ​​​ൺ ടീ​​​മു​​​ക​​​ളെ നി​​​ര​​​വ​​​ധി ത​​​വ​​​ണ അ​​​ഖി​​​ലേ​​​ന്ത്യ അ​​​ന്ത​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ജേ​​​താ​​​ക്ക​​​ളാ​​​ക്കി. നാ​​​ഷ​​​ണ​​​ൽ ഗെം​​​യി​​​സി​​​ൽ നേ​​​താ​​​ക്ക​​​ളാ​​​യ കേ​​​ര​​​ള ടീ​​​മി​​​ന്‍റെ മാ​​​നേ​​​ജ​​​രാ​​​യി​​​രു​​​ന്നു. സം​​​സ്ഥാ​​​ന ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പ് നേ​​​ടി​​​യ പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ലാ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി​​​രു​​​ന്നു. തി​​​രു​​​വ​​​ല്ല​​​യി​​​ൽ പ​​​ല ത​​​വ​​​ണ സം​​​സ്ഥാ​​​ന ബാ​​​ഡ്മി​​​ന്‍റ​​​ൺ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കി. വി​​​വി​​​ധ സം​​​സ്ഥാ​​​ന ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പു​​​ക​​​ൾ, മാ​​​ർ​​​ത്തോ​​​മ്മാ ഫു​​​ട്ബോ​​​ൾ, ബാ​​​സ്ക്ക​​​റ്റ്ബോ​​​ൾ, കൊ​​​ച്ചീ​​​പ്പ​​​ൻ മാ​​​പ്പി​​​ള ഫു​​​ട്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യവ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും നേ​​​തൃ​​​ത്വം ന​​​ൽ​​​കി.


തി​​​രു​​​വ​​​ല്ല എ​​​സ്‌​​​സി​​​എ​​​സി​​​ൽ നി​​​ന്നും ഹൈ​​​സ്കൂ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ​​​വും മാ​​​ർ​​​ത്തോ​​​മ്മാ കോ​​​ള​​​ജി​​​ൽ നി​​​ന്നും ബി​​​രു​​​ദ ഡി​​​ഗ്രി​​​യും ക​​​ര​​​സ്ഥ​​​മാ​​​ക്കി. ചെ​​​ന്നൈ വൈ​​​എം​​​സി​​​എ കോ​​​ള​​​ജി​​​ൽ നി​​​ന്നും കാ​​​യി​​​ക വി​​​ദ്യാ​​​ഭ്യാ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ അ​​​ദ്ദേ​​​ഹം പ​​​ട്യാ​​​ല നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ നി​​​ന്നും കോ​​​ച്ചിം​​​ഗ് ബി​​​രു​​​ദ​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.ഇ​​​ര​​​വി​​​പേ​​​രൂ​​​ർ സെ​​​ന്‍റ് ജോ​​​ൺ​​​സ് സ്കൂ​​​ളി​​​ൽ കാ​​​യി​​​ക അ​​​ധ്യാ​​​പ​​​ക​​​നാ​​​യാ​​​ണ് ഔ​​​ദ്യോ​​​ഗി​​​ക ജീ​​​വി​​​തം ആ​​​രം​​​ഭി​​​ച്ച​​​ത്. പി​​​ന്നീ​​​ട് സൗ​​​ത്ത് ആ​​​ഫ്രി​​​ക്ക ലോ​​​സാ​​​ട്ട സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു.1987 ൽ ​​​എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ബാ​​​ഡ്മി​​​ന്‍റ​​​ൺ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി. തി​​​രു​​​വ​​​ല്ല ട്രാ​​​വ​​​ൻ​​​കൂ​​​ർ ക്ല​​​ബ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വം​​​ഗ​​​വും സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യി​​​രു​​​ന്നു. ക്ല​​​ബി​​​ലെ ഇ​​​ൻ​​​ഡോ​​​ർ ബാ​​​ഡ്മി​​​ന്‍റ​​​ൺ കോ​​​ർ​​​ട്ടി​​​ന്‍റെ നി​​​ർ​​​മാ​​​ണ​​​ത്തി​​​ലും തു​​​ട​​​ർ​​​ന്നു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലും സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു. തി​​​രു​​​വ​​​ല്ല വൈ​​​എം​​​സി​​​എ ബാ​​​ഡ്മി​​​ന്‍റ​​​ൺ അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി​​​രു​​​ന്നു. തി​​​രു​​​വ​​​ല്ല​​​യി​​​ലെ പ​​​ഴ​​​യ കാ​​​ല ഫു​​​ട്ബോ​​​ൾ താ​​​ര​​​ങ്ങ​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ സോ​​​ക്ക​​​ർ തി​​​രു​​​വ​​​ല്ല​​​യു​​​ടെ സ്ഥാ​​​പ​​​ക അം​​​ഗ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.