ചി​ല്ലി​ക്കൊ​ന്പ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ എ​സ്റ്റേ​റ്റ് വാ​ച്ച​ർ കൊ​ല്ല​പ്പെ​ട്ടു
Thursday, September 20, 2018 11:52 PM IST
രാ​​ജ​​കു​​മാ​​രി: പൂ​​പ്പാ​​റ​​യ്ക്കു​ സ​​മീ​​പം മൂ​​ല​​ത്ത​​റ​​യി​​ൽ ഒ​​റ്റ​​യാ​​ന്‍റെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഏ​​ല​​ത്തോ​​ട്ടം വാ​​ച്ച​​ർ കൊ​​ല്ല​​പ്പെ​​ട്ടു. പു​​തു​​പ്പാ​​റ എ​​സ്റ്റേ​​റ്റ് വാ​​ച്ച​​ർ എ. ​​മു​​ത്തു(​​മു​​ത്ത​​യ്യ-65) ആ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്.

ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​റ​​ര​​യോ​​ടെ​​യാ​​ണു സം​​ഭ​​വം. മു​​ത്ത​​യ്യ​​യും സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​ൻ പ​​ര​​മി​​ശ​​വ​​നും ചേ​​ർ​​ന്ന് ആ​​ന ഇ​​റ​​ങ്ങി​​യി​​ട്ടു​​ണ്ടോ എ​​ന്ന​​റി​​യു​​ന്ന​​തി​​നാ​​യി തോ​​ട്ട​​ത്തി​​ൽ പോ​​യ​​താ​​യി​​രു​​ന്നു. മ​​ഴ​​യും മൂ​​ട​​ൽ​​മ​​ഞ്ഞും​​മൂ​​ലം മു​​ന്നോ​​ട്ടു​​ള്ള കാ​​ഴ്ച വ്യ​​ക്ത​​മ​​ല്ലാ​​തി​​രു​​ന്ന​​തി​​നാ​​ൽ അ​​റി​​യാ​​തെ ഇ​​രു​​വ​​രും റോ​​ഡ​​രി​​കി​​ൽ നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്ന ആ​​ക്ര​​മ​​ണ​​കാ​​രി​​യാ​​യ ഒ​​റ്റ​​യാ​​ന്‍റെ മു​​ന്നി​​ൽ ചെ​​ന്നു​​പെ​​ട്ടു. അ​​പ​​ക​​ടം തി​​രി​​ച്ച​​റി​​ഞ്ഞ് ഇ​​രു​​വ​​രും ഓ​​ടി ര​​ക്ഷ​​പ്പെ​ടാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ചി​​ല്ലി​​ക്കൊ​​ന്പ​​ൻ കൊ​​ല​​വി​​ളി​​യു​​മാ​​യി മു​​ത്ത​​യ്യ​​യെ തു​​ന്പി​​ക്കൈ​​കൊ​​ണ്ട് അ​​ടി​​ച്ചു​​വീ​​ഴ്ത്തി നി​​ല​​ത്തി​​ട്ടു ച​​വി​​ട്ടി.


ര​​ക്ഷ​​പ്പെ​​ട്ട പ​​ര​​മ​​ശി​​വ​​ൻ എ​​സ്റ്റേ​​റ്റി​​ലെ മ​​റ്റു ജോ​​ലി​​ക്കാ​​രെ​​യും​​ കൂ​​ട്ടി സ്ഥ​​ല​​ത്തെ​​ത്തി ആ​​ന​​യെ ഓ​​ടി​​ച്ച് മു​​ത്ത​​യ്യ​​യെ എ​​ടു​​ത്തെ​​ങ്കി​​ലും മ​​രി​​ച്ചി​​രു​​ന്നു. ത​​മി​​ഴ്നാ​​ട് ബോ​​ഡി​​നാ​​യ്ക്ക​​ന്നൂ​​ർ സ്വ​​ദേ​​ശി​​യാ​​യ മു​​ത്ത​​യ്യ 20 വ​​ർ​​ഷ​​മാ​​യി ഈ ​​എ​​സ്റ്റേ​​റ്റി​​ലെ ജോ​​ലി​​ക്കാ​​ര​​നാ​​ണ്. എ​​സ്റ്റേ​​റ്റ് ല​​യ​​ത്തി​​ലായിരുന്നു താ​​മ​​സം. കൊ​​ച്ചി- ധ​​നു​​ഷ്കോ​​ടി ദേ​​ശീ​​യ​​പാ​​ത​​യി​​ൽ​​നി​​ന്ന് 700 മീ​​റ്റ​​റോ​​ളം ഉ​​ള്ളി​​ലേ​​ക്കു​​ മാ​​റി എ​​സ്റ്റേ​​റ്റ് റോ​​ഡ​​രി​​കി​​ലാ​​ണ് ദാ​​രു​​ണ സം​​ഭ​​വം ന​​ട​​ന്ന​​ത്. ആ​​ക്ര​​മ​​ണ​​ത്തി​​നു​​ശേ​​ഷം ഉ​​ള്ളി​​ലേ​​ക്കു ക​​യ​​റി​​യ ആ​​ന എ​​സ്റ്റേ​​റ്റി​​ൽ​​ത​​ന്നെ നി​​ല​​യു​​റ​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

ശാ​​ന്ത​​ൻ​​പാ​​റ പോ​​ലീ​​സും വ​​ന​​പാ​​ല​​ക​​രു​​മെ​​ത്തി മേ​​ൽ​​ന​​ട​​പ​​ടി​ സ്വീ​​ക​​രി​​ച്ചു മൃ​​ത​​ദേ​​ഹം പോ​​സ്റ്റ് മോ​​ർ​​ട്ട​​ത്തി​​നാ​​യി നെ​​ടു​​ങ്ക​​ണ്ടം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി. ഭാ​​ര്യ: പ​​രേ​​ത​​യാ​​യ മാ​​രി​​യ​​മ്മ. മ​​ക്ക​​ൾ: ബേ​​ബി, വ​​ള്ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.