ക്യാ​പ്റ്റ​ൻ രാ​ജു​വി​ന്‍റെ സം​സ്കാ​രം ഇ​ന്ന്
ക്യാ​പ്റ്റ​ൻ രാ​ജു​വി​ന്‍റെ സം​സ്കാ​രം ഇ​ന്ന്
Thursday, September 20, 2018 11:52 PM IST
കൊ​​​ച്ചി: തി​​​ങ്ക​​​ളാ​​​ഴ്ച അ​​ന്ത​​രി​​ച്ച ന​​​ട​​​ൻ ക്യാ​​​പ്റ്റ​​​ൻ രാ​​​ജു​​​വി​​​ന്‍റെ (68) സം​​​സ്കാ​​​രം ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് പ​​ത്ത​​നം​​തി​​ട്ട ഓ​​​മ​​​ല്ലൂ​​​ർ സെ​​​ന്‍റ് മേ​​​രീ​​​സ് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് പ​​​ള്ളി​​​യി​​​ൽ ന​​ട​​ക്കും. പാ​​​ലാ​​​രി​​​വ​​​ട്ടം റി​​​നെ മെ​​​ഡി​​​സി​​​റ്റി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന മൃ​​​ത​​​ദേ​​​ഹം ഇ​​​ന്നു രാ​​​വി​​​ലെ 6.45ന് ​​​കൊ​​​ച്ചി പാ​​​ടി​​​വ​​​ട്ട​​​ത്തെ സാ​​​ൻ​​​ജോ​​​സ് ഫ്ളാ​​​റ്റി​​​ലെ​​​ത്തി​​​ക്കും. രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ൽ പ​​​ത്തു വ​​​രെ എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍​ഹാ​​​ളി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​ച്ച​​ശേ​​ഷം ഓ​​​മ​​​ല്ലൂ​​​രി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കും.


പോ​​​കു​​​ംവഴി ആ​​​ല​​​പ്പു​​​ഴ ഹൈ​​​വേ​​​യി​​​ൽ ബ്ര​​​ദേ​​​ഴ്സ് ഹോ​​​ട്ട​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ആ​​​ദ​​​രാ​​​ഞ്ജ​​​ലി അ​​​ർ​​​പ്പി​​​ക്കാൻ വാ​​​ഹ​​​നം മൂ​​​ന്നു മി​​​നി​​​റ്റു നി​​​ർ​​​ത്തും.

ഓ​​​മ​​​ല്ലൂ​​​ർ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ര​​​ണ്ടു മു​​​ത​​​ൽ 2.30 വ​​​രെ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​ച്ച​​ശേ​​ഷം മൃ​​​ത​​​ദേ​​​ഹം ഓ​​​മ​​​ല്ലൂ​​​രി​​​ലെ ത​​​റ​​​വാ​​​ട്ടുവീ​​​ട്ടി​​​ലെ​​​ത്തി​​​ക്കും. 3.30ന് ​​വീ​​​ട്ടിലെയും തു​​ട​​ർ​​ന്നു സെ​​​ന്‍റ് മേ​​​രീ​​​സ് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് പ​​​ള്ളി​​​യി​​​ലെ​​​യും ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കു​​ശേ​​​ഷം സം​​​സ്ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.