പെ​ണ്‍​കു​ഞ്ഞെ​ന്നു ക​രു​തി ഗ​ർ​ഭഛി​ദ്ര​ത്തി​നു ശ്ര​മി​ച്ച അമ്മ മ​രി​ച്ചു
Thursday, September 20, 2018 11:52 PM IST
മ​​റ​​യൂ​​ർ: ഗ​​ർ​​ഭ​​സ്ഥ​​ശി​​ശു പെ​​ണ്‍​കു​​ഞ്ഞെ​​ന്നു ക​​രു​​തി ഗ​​ർ​​ഭം അ​​ല​​സി​​പ്പി​​ക്കു​​ന്ന​​തി​​നി​​ടെ യു​​വ​​തി മ​​രി​​ച്ചു. ത​​മി​​ഴ്നാ​​ട് മ​​ധു​​ര​​ക്കു സ​​മീ​​പം ഉ​​സ​​ലാം​​പെ​​ട്ടി ഉ​​ത്ത​​പു​​രം സ്വ​​ദേ​​ശി രാ​​മ​​റി​​ന്‍റെ ഭാ​​ര്യ രാ​​മ​​ത്താ​​യി (33) ആ​​ണ് മ​​രി​​ച്ച​​ത്.

രാ​​മ​​ർ- രാ​​മ​​ത്താ​​യി ദ​​ന്പ​​തി​​ക​​ൾ​​ക്കു മൂ​​ന്നു പെ​​ണ്‍​കു​​ട്ടി​​ക​​ളാ​​ണു​​ള്ള​​ത്. നാ​​ലാ​​മ​​തും ഗ​​ർ​​ഭം ​​ധ​​രി​​ച്ച രാ​​മ​​ത്താ​​യി ഏ​​ഴു ​മാ​​സ​​മാ​​യ​​പ്പോ​​ൾ ഗ​​ർ​​ഭ​​സ്ഥ​​ശി​​ശു പെ​​ണ്‍​കു​​ഞ്ഞാ​​ണെ​​ന്നു ചി​ല​ർ ല​​ക്ഷ​​ണം പ​​റ​​ഞ്ഞ​​തി​​നേ​ത്തു​​ട​​ർ​​ന്നാ​​ണ് ഗ​​ർ​​ഭം അ​​ല​​സി​​പ്പി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്. ഇ​​തി​​നാ​​യി സ​​മീ​​പ​​ഗ്രാ​​മ​​മാ​​യ തൊ​​ട്ട​​പ്പ​​നാ​​യ്ക്ക​​നൂ​​ർ സ്വ​​ദേ​​ശി​​നി​​യാ​​യ ന​​ഴ്സി​​നെ സ​​മീ​​പി​​ച്ചു. ഗ​​ർ​​ഭം അ​​ല​​സി​​പ്പി​​ക്കു​​ന്ന​​തി​​നി​​ടെ ബു​​ധ​​നാ​​ഴ്ച ചി​​കി​​ത്സാപി​​ഴ​​വു മൂലമാ​​ണ് മ​​ര​ണം സം​​ഭ​​വി​​ച്ച​​ത്.


മ​​ര​​ണ​​ത്തേത്തു​​ട​​ർ​​ന്ന് അ​​ന​​ധി​​കൃ​​ത​​മാ​​യി ഗ​​ർ​​ഭം അ​​ല​​സി​​പ്പി​​ക്കാ​​ൻ​​ശ്ര​​മി​​ച്ച സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ ന​​ഴ്സ് ല​​ക്ഷ്മി​​യെ ഉ​​സ​​ലാം​​പെ​​ട്ടി പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. മൃ​​ത​​ദേ​​ഹം മ​​ധു​​ര രാ​​ജാ​​ജി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പോ​​സ്റ്റ്മോ​​ർ​​ട്ടം ചെ​​യ്തു. പോ​​സ്റ്റ്മോ​​ർ​​ട്ടം റി​​പ്പോ​​ർ​​ട്ടി​​ൽ ഗ​​ർ​​ഭ​​സ്ഥ​​ശി​​ശു ആ​​ണ്‍​കു​​ഞ്ഞാ​​യി​​രു​​ന്നെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.