ബൈക്കിടിച്ച് പരിക്കേറ്റു ചികിത്സയിലിരുന്ന ഗൃഹനാഥന്‍ മരിച്ചു
ബൈക്കിടിച്ച്  പരിക്കേറ്റു  ചികിത്സയിലിരുന്ന  ഗൃഹനാഥന്‍ മരിച്ചു
Friday, September 21, 2018 11:42 PM IST
രാ​മ​പു​രം‍/ കാഞ്ഞിരപ്പ ള്ളി: റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വേ പാ​ഞ്ഞു​വ​ന്ന ബൈക്കി​ടി​ച്ച് പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. കാ​ള​കെ​ട്ടി സ്വ​ദേ​ശി കൊ​ച്ചു​പ​റ​മ്പി​ല്‍ കെ.​ജെ. ജോ​സ​ഫ് (​ജോ​യി​ക്കു​ട്ട​ന്‍ - 62) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.30 ന് ​കോ​ട്ട​യം ക​ള​ത്തി​പ്പ​ടി​യി​ല്‍ വ​ച്ചാ​ണ് അ​പ​ക​ടമു​ണ്ടാ​യ​ത്. തി​രു​വ​ല്ല ക​വി​യൂ​ര്‍ സ്വ​ദേ​ശി ഓ​ടി​ച്ചി​രു​ന്ന ബൈക്ക് ക​ഞ്ഞി​ക്കു​ഴി ഭാ​ഗ​ത്തു​നി​ന്നു വ​രു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബോ​ധം ന​ഷ്ട​പ്പെ​ട്ട ജോ​യി​ക്കു​ട്ട​നെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചു.

ഇ​ന്ന​ലെ പു​ല​ര്‍ച്ചെ മൂ​ന്നി​ന് മ​ര​ണം സം​ഭ​വി​ക്കുകയായിരുന്നു. കോ​ണ്‍ട്രാ​ക്ട് വ്യ​വ​സ്ഥ​യി​ല്‍ കെ​ട്ടി​ടം പ​ണി​തു ന​ല്‍കു​ന്ന ജോ​യി​ക്കു​ട്ട​ന്‍ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ക​ള​ത്തിപ്പ​ടി​യി​ല്‍ എ​ത്തി​യ​ത്. സം​സ്‌​കാ​രം ഇ​ന്ന് രാവിലെ പത്തിന് ക​പ്പാ​ട് മാ​ര്‍സ്ലീ​വാ പ​ള്ളി​യി​ല്‍.


ഭാ​ര്യ മ​റി​യ​മ്മ മു​ക്കൂ​ട്ടു​ത​റ എ​ളു​ക്കു​ന്നേ​ല്‍ കു​ടും​ബാം​ഗ​ം. മ​ക്ക​ള്‍: റെ​നി, റീ​നു, റാ​ണി, റോ​മി. മ​രു​മ​ക്ക​ള്‍ ടോ​മി പ്ലാ​ത്തോ​ട്ടം കാ​ള​കെ​ട്ടി, ജോ​ര്‍ജ് പ​റ​മ്പു​കാ​ട്ടി​ല്‍ ഇരിട്ടി (ക​ണ്ണൂ​ര്‍), ജോ​ജി ആ​റ്റ​പ്പാ​ട്ട് പാതന്പുഴ (പൂ​ഞ്ഞാ​ര്‍), സോ​ണി കു​റു​മാ​ക്ക​ല്‍ കുരുവിക്കൂട് (എ​ലി​ക്കു​ളം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.