മരിയൻ കോളജിനും തേവര എസ്എച്ചിനും സേവ്യർ ബോർഡ് ദേശീയ അവാർഡ്
Saturday, September 22, 2018 12:36 AM IST
കൊ​ച്ചി: ഭാ​ര​ത​ത്തി​ലെ ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ​സ​മി​തി​യു​ടെ കീ​ഴി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സേ​വ്യ​ർ ബോ​ർ​ഡ്, രാ​ജ്യ​ത്തെ മി​ക​ച്ച കോ​ള​ജു​ക​ൾ​ക്കാ​യി ന​ൽ​കു​ന്ന അ​വാ​ർ​ഡ് കു​ട്ടി​ക്കാ​നം മ​രി​യൻ ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​നും തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​നും ല​ഭി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക​രു​ടെ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ​യും സ​മ​ഗ്ര ന​ന്മ​യ്ക്കു​പ​ക​രി​ക്കു​ന്ന നി​ര​വ​ധി പ​ദ്ധ​തി​ക​ൾ സ​മ​ഗ്ര​മാ​യി ന​ട​പ്പാ​ക്കി​യ​തി​നു​ള്ള അം​ഗീ​കാ​ര​മെ​ന്ന നി​ല​യി​ലാ​ണ് സേ​വ്യ​ർ​ബോ​ർ​ഡി​ന്‍റെ പ്ര​ഗ​ത്‌​ഭ​നാ​യ മു​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ സി.​ഹെ​ഡ്വി​ജി​ന്‍റെ പേ​രി​ലു​ള്ള അ​വാ​ർ​ഡ് ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ദേ​ശീ​യ ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് 2017-18 വ​ർ​ഷ​ത്തെ അ​വാ​ർ​ഡ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഫാ. ​ലെ​സ്‌​ലി മൊ​റാ​സും സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​അ​ന്ന​മ്മ ഫി​ലി​പ്പും ചേ​ർ​ന്നു പ്ര​ഖ്യാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.