ഞാ​യ​റാ​ഴ്ച​ക​ളി​ലെ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്ക​ണം: കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ്
Wednesday, September 26, 2018 1:12 AM IST
കൊ​​​​ച്ചി: സ്കൂ​​​​ൾ അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​യി സം​​​​സ്ഥാ​​​​ന വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ ഐ​​​​ടി അ​​​​റ്റ് സ്കൂ​​​​ൾ വി​​​​ഭാ​​​​ഗം ന​​​​ട​​​​ത്തു​​​​ന്ന പ​​​​രി​​​​ശീ​​​​ല​​​​ന പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ ഞാ​​​​യ​​​​റാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ വേ​​​​ണ്ടെ​​​​ന്നു കേ​​​​ര​​​​ള കാ​​​​ത്ത​​​​ലി​​​​ക് ടീ​​​​ച്ചേ​​​​ഴ്സ് ഗി​​​​ൽ​​​​ഡ് സം​​​​സ്ഥാ​​​​ന​​​​സ​​​​മി​​​​തി. ഞാ​​​​യ​​​​റാ​​​​ഴ്ച​​​​ക​​​​ൾ പോ​​​​ലു​​​​ള്ള പൊ​​​​തു അ​​​​വ​​​​ധി​​​ദി​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ത്ത​​​​രം പ​​​​രി​​​​ശീ​​​​ല​​​​ന​​​​ങ്ങ​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ദു​​​​രു​​​​ദ്ദേ​​​​ശ്യ​​​​പ​​​​ര​​​​മാ​​​​ണെ​​​​ന്നു സ​​​​മി​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന ലി​​​​റ്റി​​​​ൽ കൈ​​​​റ്റ്സ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി​​​​ട്ടു​​​​ള്ള ഉ​​​​പ​​​​ജി​​​​ല്ലാ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ക്യാ​​​​ന്പു​​​​ക​​​​ൾ സെ​​​​പ്റ്റം​​​​ബ​​​​ർ 29, 30, ഒ​​​​ക്ടോ​​​​ബ​​​​ർ 6, 7 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലാ​​​​ണു സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ട​​​​നീ​​​​ളം മു​​​​ന്നൂ​​​​റി​​​​ൽ​​​​പ​​​​രം കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന പ​​​​രി​​​​ശീ​​​​ല​​​​ന പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ൽ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​നു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും അ​​​​ധ്യാ​​​​പ​​​​ക​​​​രും പ​​​​ങ്കെ​​​​ടു​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്.

ക്രൈ​​​​സ്ത​​​​വ വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്കു ഞാ​​​​യ​​​​റാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ ആ​​​​രാ​​​​ധ​​​​ന​​​​യി​​​​ലും വി​​​​ശ്വാ​​​​സ​​​​പ​​​​രി​​​​ശീ​​​​ല​​​​ന ക്ലാ​​​​സു​​​​ക​​​​ളി​​​​ലും പ​​​​ങ്കെ​​​​ടു​​​​ക്കേ​​​​ണ്ട​​​​തു​​​​ള്ള​​​​തു​​​​കൊ​​​​ണ്ടു ഞാ​​​​യ​​​​റാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന പ​​​​രി​​​​ശീ​​​​ല​​​​ന പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ മാ​​​​റ്റി​​​​വ​​​​യ്ക്കാ​​​​ൻ ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​ക​​​​ണം.

ക​​​​ഴി​​​​ഞ്ഞ ഏ​​​​താ​​​​നും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ഞാ​​​​യ​​​​റാ​​​​ഴ്ച പ​​​​രി​​​​ശീ​​​​ന​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ഐ​​​​ടി അ​​​​റ്റ് സ്കൂ​​​​ളി​​​​ലെ ചി​​​​ല​​​​ർ പ്ര​​​​ത്യേ​​​​ക താ​​​​ല്പ​​​​ര്യം കാ​​​​ണി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​മു​​​​ണ്ട്. ഇ​​​​ക്കാ​​​​ര്യം സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി​​​​യു​​​​ടെ​​​​യും ശ്ര​​​​ദ്ധ​​​​യി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രു​​​​മെ​​​​ന്നു കെ​​​​സി​​​​ബി​​​​സി വി​​​​ദ്യാ​​​​ഭ്യാ​​​​സ ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ജോ​​​​സ് ക​​​​രി​​​​വേ​​​​ലി​​​​ക്ക​​​​ൽ, ടീ​​​​ച്ചേ​​​​ഴ്സ് ഗി​​​​ൽ​​​​ഡ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് സാ​​​​ലു പ​​​​താ​​​​ലി​​​​ൽ, സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​ഷി വ​​​​ട​​​​ക്ക​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.