ച​ല​ച്ചി​ത്ര​മേ​ള ന​ട​ത്തും
ച​ല​ച്ചി​ത്ര​മേ​ള ന​ട​ത്തും
Wednesday, September 26, 2018 2:00 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സ​​മ​​ഗ്ര​​സം​​ഭാ​​വ​​നാ പു​​ര​​സ്കാ​​ര​​വും സൗ​​ജ​​ന്യ​​പാ​​സും ഒ​​ഴി​​വാ​​ക്കി​​ക്കൊ​​ണ്ട് ആ​​ർ​​ഭാ​​ട​​ങ്ങ​​ളി​​ല്ലാ​​തെ രാ​​ജ്യാ​​ന്ത​​ര ച​​ല​​ച്ചി​​ത്ര​​മേ​​ള സം​​ഘ​​ടി​​പ്പി​​ക്കാ​​ൻ ധാ​​ര​​ണ. ഡെ​​ലി​​ഗേ​​റ്റ് ഫീ​​സ് 650 രൂ​​പ​​യി​​ൽനി​​ന്ന് 1,500-2,000 രൂ​​പ​​യാ​​യി ഉ​​യ​​ർ​​ത്താ​​നും വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു ന​​ൽ​​കു​​ന്ന പാ​​സ് നി​​ര​​ക്കി​​ലെ ഇ​​ള​​വ് റ​​ദ്ദാ​​ക്കു​​ന്ന കാ​​ര്യ​​വും ച​​ല​​ച്ചി​​ത്ര അ​​ക്കാ​​ദ​​മി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ണ്ട്.

ചെ​​ല​​വു​ചു​​രു​​ക്കി മേ​​ള ന​​ട​​ത്താ​​മെ​​ന്ന നി​​ർ​​ദേ​​ശം മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ അം​​ഗീ​​ക​​രി​​ച്ച​​തോ​​ടെ​​യാ​​ണ് ആ​​ർ​​ഭാ​​ട​​ങ്ങ​​ൾ കു​​റ​​ച്ച് ച​​ല​​ച്ചി​​ത്ര​​മേ​​ള സം​​ഘ​​ടി​​പ്പി​​ക്കാ​​ൻ ച​​ല​​ച്ചി​​ത്ര അ​​ക്കാ​​ഡ​​മി പു​​തി​​യ മാ​​ർ​​ഗ​​ങ്ങ​​ൾ തേ​​ടു​​ന്ന​​ത്. ഇ​​തു​​സം​​ബ​​ന്ധി​​ച്ച അ​​ന്തി​​മ​​തീ​​രു​​മാ​​നം കൈ​​ക്കൊ​​ള്ളു​​ന്ന​​തി​​നാ​​യി 27 ന് ​​മ​​ന്ത്രി എ.​​കെ. ബാ​​ല​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ യോ​​ഗം ചേ​​രും.


സ​​മ​​ഗ്ര സം​​ഭാ​​വ​​ന​​യ്ക്കു​​ള്ള പു​​ര​​സ്കാ​​ര​​ത്തു​​ക അ​​ഞ്ചു ല​​ക്ഷം രൂ​​പ ഈ ​​വ​​ർ​​ഷം മു​​ത​​ൽ 10 ല​​ക്ഷം രൂ​​പ​​യാ​​യി ഉ​​യ​​ർ​​ത്താ​​ൻ നേ​​ര​​ത്തേ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, പ്ര​​ള​​യ​​ത്തത്തു​​ട​​ർ​​ന്നു​​ള്ള ചെ​​ല​​വു​ചു​​രു​​ക്ക​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യി തീ​​രു​​മാ​​നം അ​​ടു​​ത്ത വ​​ർ​​ഷം മു​​ത​​ലാ​​യി​​രി​​ക്കും ന​​ട​​പ്പി​​ലാ​​ക്കു​​ക. സൗ​​ജ​​ന്യ പാ​​സു​​ക​​ൾ ഇ​​ക്കു​​റി ന​​ൽ​​കേ​​ണ്ട​​തി​​ല്ലെ​​ന്ന കാ​​ര്യ​​വും പ​​രി​​ഗ​​ണ​​ന​​യി​​ലു​​ണ്ട്.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം സം​​ഘ​​ട​​ന​​ക​​ൾ​​ക്കും വ്യ​​ക്തി​​ക​​ൾ​​ക്കു​​മാ​​യി 2500 സൗ​​ജ​​ന്യ പാ​​സു​​ക​​ളാ​​ണ് വി​​ത​​ര​​ണം ചെ​​യ്ത​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം 12,500 ഡെ​​ലി​​ഗേ​​റ്റ് പാ​​സു​​ക​​ളാ​​ണ് ന​​ൽ​​കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.