എ​ക്സൈ​സ് മ​ന്ത്രി രാ​ജി​വ​ച്ച് അ​ന്വേ​ഷ​ണം നേ​രി​ട​ണ​ം: മു​ല്ല​പ്പ​ള്ളി
എ​ക്സൈ​സ് മ​ന്ത്രി രാ​ജി​വ​ച്ച്  അ​ന്വേ​ഷ​ണം നേ​രി​ട​ണ​ം: മു​ല്ല​പ്പ​ള്ളി
Saturday, October 6, 2018 1:08 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഡി​​സ്റ്റി​​ല​​റി​​യും ബ്രൂ​​വ​​റി​​ക​​ളും അ​​നു​​വ​​ദി​​ച്ച​​തി​​ൽ അ​​ഴി​​മ​​തി വ്യ​​ക്ത​​മാ​​ക്കു​​ന്ന കൂ​​ടു​​ത​​ൽ രേ​​ഖ​​ക​​ൾ പു​​റ​​ത്തുവ​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ എ​​ക്സൈ​​സ് മ​​ന്ത്രി ടി.​​പി.​​രാ​​മ​​കൃ​​ഷ്ണ​​ൻ രാ​​ജി​​വ​​ച്ച് അ​​ന്വേ​​ഷ​​ണം നേ​​രി​​ട​​ണ​​മെ​​ന്ന് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ. ന​​യ​​ത്തി​​നും ച​​ട്ട​​ത്തി​​നും വി​​രു​​ദ്ധ​​മാ​​യി​​ട്ടാ​​ണ് മ​​ന്ത്രി ഫ​​യ​​ലി​​ൽ ഒ​​പ്പി​​ട്ടി​​രി​​ക്കു​​ന്ന​​തെ​​ന്ന വി​​വ​​ര​​മാ​​ണു പു​​റ​​ത്തു​വ​​ന്ന​​ത്. ഡി​​സ്റ്റി​ല​​റി അ​​നു​​വ​​ദി​​ക്കു​​ന്ന​​ത് ന​​യ​​പ​​ര​​മാ​​യ തീ​​രു​​മാ​​ന​​മാ​​ണെ​​ന്നും മ​​ന്ത്രി​​സ​​ഭാ​​യോ​​ഗ​​ത്തി​​ൽ കൊ​​ണ്ടു​​വ​​ര​​ണ​​മെ​​ന്നു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ നി​​ർ​​ദേ​​ശം അ​​വ​​ഗ​​ണി​​ച്ച​​തി​​നു പി​​ന്നി​​ൽ അ​​ഴി​​മ​​തി​​ വ്യ​​ക്ത​​മാ​​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


1999 മു​​ത​​ലു​​ള്ള സ​​ർ​​ക്കാ​​രു​​ക​​ൾ പി​​ന്തു​​ട​​ർ​​ന്നു വ​​ന്നി​​രു​​ന്ന ന​​യം മു​​ന്ന​​ണി​​യെ​​പ്പോ​​ലും അ​​റി​​യി​​ക്കാ​​തെ പ​​ര​​മ​​ര​​ഹ​​സ്യ​​മാ​​യി മാ​​റ്റി​​യ​​തു ത​​ന്നെ അ​​ഴി​​മ​​തി​​യി​​ലേ​​ക്കു വി​​ര​​ൽ​​ചൂ​​ണ്ടു​​ന്നു. മു​​ഖ്യ​​മ​​ന്ത്രി​​യും എ​​ക്സൈ​​സ് മ​​ന്ത്രി​​യും ചേ​​ർ​​ന്ന് ര​​ഹ​​സ്യ​​മാ​​യി മ​​ദ്യ​​നി​​ർ​​മാ​​ണ ശാ​​ല​​ക​​ൾ​​ക്ക് അ​​നു​​മ​​തി ന​​ൽ​​കി​​യ​​ത്. ഇ​​ക്കാ​​ര്യ​​ത്തി​​ൽ സി​​പി​​ഐ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഘ​​ട​​ക​​ക​​ക്ഷി​​ക​​ൾ ത​​ങ്ങ​​ളു​​ടെ നി​​ല​​പാ​​ട് തു​​റ​​ന്നു വ്യ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്നു മു​​ല്ല​​പ്പ​​ള്ളി ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.