ഡാം തുറക്കുമെന്നുകേട്ട് പാലം പൊളിച്ചു; അപ്പോൾ പറയുന്നു, തുറക്കില്ലെന്ന്
Saturday, October 6, 2018 2:12 AM IST
ചെ​റു​തോ​ണി: ചെ​റു​തോ​ണി ഡാം ​ഉ​ട​ൻ തു​റ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം കേ​ട്ട് ധൃ​തി​പി​ടി​ച്ചു നാ​ട്ടു​കാ​ർ താ​ത്കാ​ലി​ക പാ​ലം പൊ​ളി​ച്ചു​നീ​ക്കി. അ​പ്പോ​ൾ അ​ടു​ത്ത പ്ര​ഖ്യാ​പ​നം വ​ന്നു, ഡാം ​ഉ​ട​ൻ​തു​റ​ക്കു​ന്നി​ല്ല. പെ​​രി​​യാ​​റി​​നു കു​​റു​​കെ വെ​​ള്ള​​ക്ക​​യ​​ത്താ​ണ് സം​ഭ​വം. ക​​ഴി​​ഞ്ഞ ഓ​​ഗ​​സ്റ്റി​​ൽ അ​​ണ​​ക്കെ​​ട്ടു തു​​റ​​ന്ന​​തി​​നെ​​ത്തു​ട​​ർ​​ന്ന് പെ​​രി​​യാ​​റി​​ൽ നി​​ര​​വ​​ധി ച​​പ്പാ​​ത്തു​​ക​​ളും പാ​​ല​​ങ്ങ​​ളും ത​​ക​​ർ​​ന്നി​​രു​​ന്നു. വെ​ള്ള​ക്ക​യ​ത്ത് ത​​ക​​ർ​​ന്ന പാ​​ലം 80-ഓ​​ളം​​പേ​​രു​​ടെ ക​​ഠി​​നാ​​ധ്വാ​​ന​​ത്തി​​ലാ​​ണ് പു​​ന​​ർ​​നി​​ർ​​മി​​ക്കാ​​നാ​​യ​​ത്. വ​​ലി​​യ ത​​ടി​​ക​​ളും തെ​​ങ്ങു​​ക​​ളും നി​​ര​​ത്തി​​യാ​ണു പാ​​ലം നി​​ർ​​മി​​ച്ച​​ത്. മ​​ര​​ത്ത​​ടി​​ക​​ൾ​​ക്കു​​പു​​റ​​മെ പാ​​ല​​ത്തി​​ലേ​​ക്കു ക​​ട​​ക്കാ​​നു​​ള്ള ഭാ​​ഗ​​ത്തു വ​​ലി​​യ ക​​ല്ലു​​ക​​ൾ നി​​ര​​ത്തി​​യു​​മാ​​ണി​​വി​​ടെ നാ​​ട്ടു​​കാ​​ർ പാ​​ലം പു​​ന​​ർ​​നി​​ർ​​മി​​ച്ച​​ത്.


അ​​ണ​​ക്കെ​​ട്ടു​​ തു​​റ​​ക്കു​​മെ​​ന്ന അ​​റി​​യി​​പ്പി​​നെ​ത്തു​​ട​​ർ​​ന്ന് ഇ​ന്ന​ലെ നാ​​ട്ടു​​കാ​​ർ പാ​​ലം പൊ​​ളി​​ച്ചു​​മാ​​റ്റി​​യ​​പ്പോ​​ഴാ​​ണ് അ​​ണ​​ക്കെ​​ട്ടു തു​​റ​​ക്കു​​ന്നി​​ല്ലെ​​ന്ന പ്ര​​ഖ്യാ​​പ​​ന​​മു​​ണ്ടാ​​യ​​ത്.

ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ട് തു​​റ​​ക്കാ​​നു​​ള്ള അ​​നു​​മ​​തി സ​​ർ​​ക്കാ​​രി​​ൽ​​നി​​ന്നു ല​​ഭി​​ച്ചി​​ല്ലെ​​ന്ന കാ​​ര​​ണം പ​​റ​​ഞ്ഞാ​​ണ് വൈ​​ദ്യു​​തി വ​​കു​​പ്പ് തീ​​രു​​മാ​​നം പി​​ൻ​​വ​​ലി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.