ശബരിമലയെ രാഷ്‌ട്രീയവത്കരിക്കരുത്: പി.സി. ജോര്‍ജ്
Saturday, October 6, 2018 2:24 AM IST
കോ​​​ട്ട​​​യം: ​​ശ​​​ബ​​​രി​​​മ​​​ല ക്ഷേ​​​ത്ര​​​ത്തി​​​ലെ പ്ര​​​തി​​​ഷ്ഠാ മാ​​​ഹാ​​​ത്മ്യ​​​ത്തെ നി​​​രാ​​​ക​​​രി​​​ക്കു​​​ന്ന പ്ര​​​വ​​​ണ​​​ത​​​ക​​​ള്‍ക്കെ​​​തി​​​രാ​​​യ ഹൈ​​​ന്ദ​​​വ ഭ​​​ക്ത​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ത്തെ​​​യും വേ​​​ദ​​​ന​​​യെ​​​യും രാ​​​ഷ്‌ട്രീയ​​​വ​​​ത്ക​​​രി​​​ച്ച് മു​​​ത​​​ലെ​​​ടു​​​ക്കാ​​​നു​​​ള്ള വി​​​ല​​​കു​​​റ​​​ഞ്ഞ നാ​​​ട​​​ക​​​ങ്ങ​​​ള്‍ രാ​​​ഷ്‌ട്രീയ​​​പ്പാ​​​ര്‍ട്ടി​​​ക​​​ള്‍ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് പി.​​​സി.​​​ജോ​​​ര്‍ജ് എം​​​എ​​​ല്‍എ.

സ​​​ര്‍ക്കാ​​​രി​​​നെ​​​തി​​​രേ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യും ഉ​​​ന്നം​​​വ​​​ച്ചു​​​ള്ള ഇ​​​ത്ത​​​രം രാ​​​ഷ്‌ട്രീയനീ​​​ക്ക​​​ങ്ങ​​​ള്‍ ഹൈ​​​ന്ദ​​​വ ഭ​​​ക്ത​​​ജ​​​ന​​​ങ്ങ​​​ളെ​​​യും അ​​​വ​​​രു​​​ടെ വി​​​കാ​​​ര​​​ങ്ങ​​​ളേ​​​യും അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന​​​തി​​​ന് തു​​​ല്യ​​​മാ​​​ണ്. അ​​​യ്യ​​​പ്പഭ​​​ക്ത​​​രെ​​​യും വി​​​ശ്വാ​​​സി സ​​​മൂ​​​ഹ​​​ത്തേ​​​യും ഭി​​​ന്നി​​​പ്പി​​​ച്ച് ക്ഷേ​​​ത്രാ​​​രാ​​​ധ​​​ക​​​രു​​​ടെ ഒ​​​രു​​​മ ത​​​ക​​​ര്‍ക്കാ​​നു​​ള്ള ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് ഇ​​​പ്പോ​​​ള്‍ ന​​ട​​ന്നു വ​​രു​​ന്ന​​ത്. ​


എ​​​രു​​​മേ​​​ലി​​​യു​​​ടേ​​​യും അ​​​യ്യ​​​പ്പ​​​ന്‍റെ പൂ​​​ങ്കാ​​​വ​​​ന​​​മു​​​ള്‍പ്പെ​​​ടു​​​ന്ന പ്ര​​​ദേ​​​ശത്തി​​​ന്‍റെ​​​യും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് ഒ​​ൻ​​പ​​തി​​ന് ​താ​​​ന്‍ എ​​​രു​​​മേ​​​ലി​​​യി​​​ല്‍ വി​​​ശ്വാ​​​സ സം​​​ര​​​ക്ഷ​​​ണ സ​​​ത്യ​​​ഗ്ര​​​ഹം ന​​​ട​​​ത്തു​​​ന്ന​​​തെ​​ന്നു പി.​​​സി.​​​ജോ​​​ര്‍ജ് പ​​​റ​​​ഞ്ഞു.​​​വി​​​ശ്വാ​​​സ സം​​​ര​​​ക്ഷ​​​ണ സ​​​ത്യഗ്ര​​​ഹ കോ​​​ര്‍ഡി​​​നേ​​​ഷ​​​ന്‍ ക​​​മ്മി​​റ്റി യോ​​​ഗ​​​ത്തി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.​

മാ​​​ലേ​​​ത്ത് പ്ര​​​താ​​​പ​​​ച​​​ന്ദ്ര​​​ന്‍റെ അ​​​ധ്യ​​ക്ഷ​​​ത​​​യി​​​ല്‍ ജി.​​​കൃ​​​ഷ്ണ​​​കു​​​മാ​​​ര്‍,ഡോ.​​​എ.​​​കെ.​​​പ​​​വി​​​ത്ര​​​ന്‍,രാ​​​മ​​​കൃ​​​ഷ്ണ​​​പി​​​ള്ള പ​​​റ​​​മ്പു​​​കാ​​​ട്ടി​​​ല്‍,പാ​​​ച്ച​​​ല്ലൂ​​​ര്‍ ജ​​​യ​​​ച​​​ന്ദ്ര​​​ന്‍,അ​​​ക്ഷ​​​യാ നാ​​​യ​​​ര്‍,ശ്യാ​​​മ​​​ളാ വാ​​​സു​​​ദേ​​​വ​​​ന്‍,ശ്രീ​​​കു​​​മാ​​​ര്‍ സൂ​​​ര്യ​​​കി​​​ര​​​ണ്‍,ജി.​​​ഗോ​​​പ​​​കു​​​മാ​​​ര്‍,അ​​​ജി​​​ത്കു​​​മാ​​​ര്‍ മ​​​ഞ്ഞ​​​പ്‌​​​ളാ​​​ക്ക​​​ല്‍,എം.​​​എ​​​ന്‍.​​​സു​​​രേ​​​ന്ദ്ര​​​ന്‍,അ​​​ജി​​​മോ​​​ന്‍ ചി​​​റ്റേ​​​ട്ട്,എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...