വിശ്വാസങ്ങളെ മാനിക്കണം: കത്തോലിക്ക കോൺഗ്രസ്
Saturday, October 6, 2018 2:24 AM IST
കോ​​ട്ട​​യം‌: വി​​ശ്വാ​​സ​​കാ​​ര്യ​​ങ്ങ​​ളി​​ൽ ഉ​ണ്ടാ​കു​ന്ന അ​​നാ​​വ​​ശ്യ ഇ​​ട​​പെ​​ട​​ലു​​ക​​ൾ ജ​​ന​​ജീ​​വി​​ത​​ത്തെ അ​​സ്വ​​സ്ഥ​​മാ​​ക്കു​​മെ​​ന്ന് ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത.

ശ​​ബ​​രി​​മ​​ല​​യി​​ലെ സ്ത്രീ​​പ്ര​​വേ​​ശ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സു​​പ്രീം കോ​​ട​​തി വി​​ധി​​ക്കെ​​തി​​രേ വി​​ശ്വാ​​സ​​ിസ​​മൂ​​ഹം ഉ​​യ​​ർ​​ത്തി​​യ ചെ​​റു​​ത്തു നി​​ൽ​​പ്പു​​ക​​ൾ മ​​ന​​സി​​ലാ​​ക്കി പു​​നഃ​പ​​രി​​ശോ​ധ​​നാ ഹ​​ർ​​ജി ന​​ൽ​ക​ണം. പാ​​ര​​ന്പ​​ര്യ​​ങ്ങ​​ളും വ​​സ്തു​​ത​​ക​​ളും ശ​​രി​​യാ​​യി അ​​വ​​ത​​രി​​പ്പി​​ക്കാ​​ത്ത​​തി​​ന്‍റെ പാ​​ളി​​ച്ച ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടായോ​യെ​ന്നു പ​രി​ശോ​ധി​ക്ക​ണം. പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി രാ​​ജേ​​ഷ് ജോ​​ണ്‍, ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ് മു​​ക​​ളേ​​ൽ, ബി​​ജു സെ​​ബാ​​സ്റ്റ്യ​​ൻ, തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. സ്വ​​വ​ർ​​ഗ​പ്രേ​മ​വും വി​​വാ​​ഹേ​​ത​​ര ലൈം​​ഗി​​ക ബ​​ന്ധ​​ങ്ങ​​ളും പ്രോ​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന വി​​ധി​​ക​​ൾ സ​​മൂ​​ഹ​​ത്തി​​ന്‍റെ ഗു​​ണ​​പ​​ര​​മാ​​യ മു​​ന്നേ​​റ്റ​​ത്തി​​നു വി​​ഘാ​​ത​​മാ​​ണെ​​ന്നും യോ​​ഗം ചൂ​​ണ്ടി​ക്കാ​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.