കാ​ർ മെ​ട്രോ തൂ​ണി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, October 14, 2018 12:06 AM IST
ആ​ലു​വ: കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു മെ​ട്രോ തൂ​ണി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു, ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കൊ​ടു​ങ്ങ​ല്ലൂ​ർ എ​ട​വ​ന​ക്കാ​ട് മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ മ​ക​ൻ ആ​ദി​ൽ ബ​ഷീ​ർ (20) ആ​ണ് മ​രി​ച്ച​ത്. ക​ടു​ങ്ങ​ല്ലൂ​ർ പ​ണി​ക്ക​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സ​ബീ​ൽ നി​ഷാ​ൽ, പെ​രി​ങ്ങാ​ല കാ​രാ​ക്കു​ന്ന​ത്ത് മു​ഹ​മ്മ​ദ് ബി​ലാ​ൽ എ​ന്നി​വ​രെ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മൂ​ന്നു പേ​രും വാ​ഴ​ക്കു​ളം മാ​റ​ന്പി​ള്ളി എം​ഇ​എ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ആ​ലു​വ​യി​ൽ​നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു കാ​ർ വെ​ള്ളി​യാ​ഴ്ച രാ​ത്രി 11-ഓ​ടെ ആ​ലു​വ അ​ന്പാ​ട്ടു​കാ​വ് 139-ാം ന​ന്പ​ർ മെ​ട്രോ തൂ​ണി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റ ഇ​ട​തു​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​രെ​യും നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ആ​ദ്യം എ​റ​ണാ​കു​ളം ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മു​ഹ​മ്മ​ദ് സ​ബീ​ൽ നി​ഷാ​ലി​നെ​യും മു​ഹ​മ്മ​ദ് ബി​ലാ​ലി​നേ​യും ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ദി​ൽ ബ​ഷീ​റി​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.


ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ആ​ദി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് മ​രി​ച്ച​ത്. മു​ഹ​മ്മ​ദ് ബി​ലാ​ലി​ന്‍റെ കാ​ലി​നും മു​ഹ​മ്മ​ദ് സാ​ബി​ൽ നി​ഷാ​ലി​ന്‍റെ എ​ടു​പ്പെ​ല്ലി​നു​മാ​ണ് പ​രി​ക്ക്. ഇ​രു​വ​രേ​യും അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​രാ​ക്കി.

ആ​ദി​ലി​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.