‘അ​ധ്യാ​പ​ക​രു​ടെ നി​യ​മ​നാം​ഗീ​കാ​ര​ങ്ങ​ളി​ൽ വി​വേ​ച​നം പാ​ടി​ല്ല’
‘അ​ധ്യാ​പ​ക​രു​ടെ നി​യ​മ​നാം​ഗീ​കാ​ര​ങ്ങ​ളി​ൽ വി​വേ​ച​നം പാ​ടി​ല്ല’
Sunday, October 14, 2018 12:17 AM IST
പാ​​​​ലാ: എ​​​​യ്ഡ​​​​ഡ് സ്കൂ​​​​ൾ അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന വി​​​​വേ​​​​ച​​​​നം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നു പാ​​​​ലാ രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട്.

ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​മാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​മ​​​​നാം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കാ​​​​ത്ത​​​​തി​​​​നാ​​​​ൽ ശ​​​​ന്പ​​​​ള​​​​മി​​​​ല്ലാ​​​​തെ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന അ​​​​ധ്യാ​​​​പ​​​​ക​​​​ർ ന​​​​ട​​​​ത്തി​​​​യ ഉ​​​​പ​​​​വാ​​​​സ സ​​​​മ​​​​ര​​​​ത്തെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്ത് പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ബി​​​​ഷ​​​​പ്. രാ​​​​ജ്യ​​​​പു​​​​രോ​​​​ഗ​​​​തി​​​​ക്കു വ​​​​ലി​​​​യ സം​​​​ഭാ​​​​വ​​​​ന ന​​​​ൽ​​​​കു​​​​ന്ന അ​​​​ധ്യാ​​​​പ​​​​ക​​​​രെ സ​​​​മ​​​​ര​​​​ത്തി​​​​ലേ​​​​ക്കു വ​​​​ലി​​​​ച്ചി​​​​ഴ​​​​ക്കു​​​​ന്ന​​​​ത് പ​​​​രി​​​​ഷ്കൃ​​​​ത സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് ഭൂ​​​​ഷ​​​​ണ​​​​മ​​​​ല്ലെ​​​​ന്നും മാ​​​​ർ ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾ യ​​​​ഥേ​​​​ഷ്ടം വ്യാ​​​​ഖ്യാ​​​​നി​​​​ച്ച് പ്ര​​​​ശ്നം​​​​സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും ഉ​​​​ത്ത​​​​ര​​​​വാ​​​​ദ​​​​പ്പെ​​​​ട്ട​​​​വ​​​​രും ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നു സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ്ര​​​​സം​​​​ഗി​​​​ച്ച മാ​​​​ർ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.കു​​​​രി​​​​ശു​​​​പ​​​​ള്ളി ജം​​​​ഗ്ഷ​​​​നി​​​​ൽ ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന ഉ​​​​പ​​​​വാ​​​​സ​​​​സ​​​​മ​​​​രം സി​​​​ഐ​​​​ടി​​​​യു ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി ടി.​​​​ആ​​​​ർ. ര​​​​ഘു​​​​നാ​​​​ഥ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.


പാ​​​​ലാ രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ൻ, രൂ​​​​പ​​​​ത കോ​​​​ർ​​​​പ​​​​റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ബെ​​​​ർ​​​​ക്കു​​​​മാ​​​​ൻ​​​​സ് കു​​​​ന്നും​​​​പു​​​​റം, കെ.​​​​എം. മാ​​​​ണി എം​​​​എ​​​​ൽ​​​​എ, മോ​​​​ൺ. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വേ​​​​ത്താ​​​​ന​​​​ത്ത്, ഫാ. ​​​​ജോ​​​​ൺ​​​​സ​​​​ൺ പു​​​​ള്ളീ​​​​റ്റ്, ഫ്രാ​​​​ൻ​​​​സി​​​​സ് ജോ​​​​ർ​​​​ജ്, വി.​​​​ജി. വി​​​​ജ​​​​യ​​​​കു​​​​മാ​​​​ർ, പ്ര​​​​ഫ. സ​​​​തീ​​​​ഷ് ചൊ​​​​ള്ളാ​​​​നി, ഫി​​​​ലി​​​​പ്പ് കു​​​​ഴി​​​​കു​​​​ളം, പാ​​​​ലാ ന​​​​ഗ​​​​ര​​​​സ​​​​ഭാ​​​​ധ്യ​​​​ക്ഷ പ്ര​​​​ഫ. സെ​​​​ലി​​​​ൻ റോ​​​​യി, വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ കു​​​​ര്യാ​​​​ക്കോ​​​​സ് പ​​​​ട​​​​വ​​​​ൻ, രാ​​​​ജീ​​​​വ് കൊ​​​​ച്ചു​​​​പ​​​​റ​​​​ന്പി​​​​ൽ, ഡാ​​​​ന്‍റീ​​​​സ് കൂ​​​​നാ​​​​നി​​​​ക്ക​​​​ൽ, ബെ​​​​ന്നി മൈ​​​​ലാ​​​​ടൂ​​​​ർ, സ​​​​ജി മ​​​​ഞ്ഞ​​​​ക്ക​​​​ട​​​​ന്പി​​​​ൽ, ജോ​​​​സ്മോ​​​​ൻ മു​​​​ണ്ട​​​​ക്ക​​​​ൽ, സെ​​​​ബി പ​​​​റ​​​​മു​​​​ണ്ട, പെ​​​​ണ്ണ​​​​മ്മ തോ​​​​മ​​​​സ്, റെ​​​​നി ബി​​​​ജോ​​​​യി, സി​​​​ബി ഓ​​​​ട​​​​യ്ക്ക​​​​ൽ, പ​​​​യ​​​​സ് കു​​​​ര്യ​​​​ൻ, ജോ​​​​ബ​​​​റ്റ് തോ​​​​മ​​​​സ്, ലി​​​​ജോ ആ​​​​നി​​​​ത്തോ​​​​ട്ടം എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.