യു​വ​തി​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
യു​വ​തി​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Sunday, October 14, 2018 12:55 AM IST
കോ​​​ത​​​മം​​​ഗ​​​ലം: കോ​​​ത​​​മം​​​ഗ​​​ല​​​ത്ത് യു​​​വ​​​തി​​​യെ ക​​​റി​​​ക്ക​​​ത്തി​​​കൊ​​​ണ്ട് വെ​​​ട്ടി പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ഭ​​​ർ​​​ത്താ​​​വി​​​നെ കോ​​​ട്ട​​​പ്പ​​​ടി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. കോ​​​ട്ട​​​പ്പ​​​ടി​​​ക്ക് സ​​​മീ​​​പം നൂ​​​ലേ​​​ലി മു​​​ണ്ട​​​യ്ക്ക​​​മു​​​റി രാ​​​ജേ​​​ഷ് (41) ആ​​​ണ് വാ​​​ക്കു​​​ത​​​ർ​​​ക്ക​​​ത്തി​​​നി​​​ടെ ഭാ​​​ര്യ ജാ​​​ൻ​​​സി (35)യെ ​​​വെ​​​ട്ടി പ​​​രി​​​ക്കേ​​​ൽ​​​പ്പ​​​ച്ച​​​ത്.

ക​​​ഴു​​​ത്തി​​​ലും കൈ​​​യി​​​ലും പു​​​രി​​​ക​​​ത്തി​​​ലും മു​​​റി​​​വേ​​​റ്റ ജാ​​​ൻ​​​സി ആ​​​ലു​​​വ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കി​​​ട്ടാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. കൊ​​​ല്ല​​​ത്തു​​​ള്ള ബ​​​ന്ധു​​​വീ​​​ട്ടി​​​ലെ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പോ​​​കാ​​​ൻ ഒ​​​രു​​​ങ്ങി​​​യ ജാ​​​ൻ​​​സി​​​യെ മ​​ദ്യ​​ല​​ഹ​​രി​​യി​​ൽ രാ​​​ജേ​​​ഷ് ത​​​ട​​​ഞ്ഞ​​താ​​യി പോ​​ലീ​​സ് പ​​റ​​യു​​ന്നു. തു​​​ട​​​ർ​​​ന്ന് ഇ​​​രു​​​വ​​​രും ത​​​മ്മി​​​ലു​​​ള്ള വാ​​​ക്കു​​​ത​​​ർ​​​ക്ക​​​ത്തി​​​നി​​​ടെ രാ​​​ജേ​​​ഷ് ക​​​റി​​​ക്ക​​​ത്തി​​​യെ​​​ടു​​​ത്ത് ജാ​​​ൻ​​​സി​​​ക്കു നേ​​​രെ വീ​​​ശു​​​ക​​​യാ​​​യി​​​രു​​ന്ന​​ത്രേ. പ്ര​​​തി​​​യെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.