ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​കനു വെ​ട്ടേ​റ്റു
Sunday, October 14, 2018 12:55 AM IST
കൊ​​​ഴി​​​ഞ്ഞാ​​​ന്പാ​​​റ: മേ​​​നോ​​​ൻ​​​പാ​​​റ ഡി​​​വൈ​​​എ​​​ഫ്ഐ മേ​​​ഖ​​​ല സെ​​​ക്ര​​ട്ട​​​റി​​​ക്കു വെ​​ട്ടേ​​റ്റു. കൂ​​​രാ​​​ൻ​​​ക​​​ളം ദാ​​​മോ​​​ദ​​​ര​​​ന്‍റെ മ​​​ക​​​ൻ പ്ര​​​ശാ​​​ന്തി​​നാ​​ണു (24) വെ​​​ട്ടേ​​​റ്റ​​​ത്. കൈ​​യി​​ലും ​കാ​​​ലി​​​ലും വ​​​യ​​​റി​​​ലും പ​​​രി​​​ക്കേ​​റ്റ ഇ​​ദ്ദേ​​ഹ​​ത്തെ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​ന്ന​​​ലെ വൈ​​​കി​​ട്ട് മൂ​​ന്നി​​നാ​​ണു സം​​ഭ​​വം.

വീ​​​ട്ടി​​​ൽ ഉ​​​റ​​​ങ്ങു​​​ക​​യാ​​യി​​രു​​ന്ന പ്ര​​ശാ​​ന്തി​​നെ ബൈ​​​ക്കി​​​ലെ​​​ത്തി​​​യ ക​​​ണ്ടാ​​​ല​​​റി​​​യു​​ന്ന ആ​​​ർ​​​എ​​​സ്എ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വെ​​​ട്ടി​​പ്പ​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ചെ​​​ന്നാ​​​ണു മൊ​​​ഴി.


ക​​​ഴി​​​ഞ്ഞയാഴ്ച ക​​​രു​​​വ​​​പ്പാ​​​റ​​​യി​​​ൽ സി​​​പി​​​എം- ആ​​​ർ​​​എ​​​സ്എ​​​സ് സം​​​ഘ​​​ട്ട​​​നം ന​​​ട​​​ന്നി​​​രു​​​ന്നു. കൊ​​​ഴി​​​ഞ്ഞാ​​​ന്പാ​​​റ പോ​​​ലീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മേ​​​നോ​​​ൻ​​​പാ​​റ, ​ക​​​രു​​​വ​​​പ്പാ​​​റ, അ​​​ത്തി​​​ക്കോ​​​ട്, എ​​​ന്നി​​​വി​​​ട​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത പോ​​​ലീ​​​സ് പ​​​ട്രോ​​​ളിം​​ഗ് ന​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് വെ​​ട്ടേ​​റ്റ​​ത്. കൊ​​​ഴി​​​ഞ്ഞാ​​​ന്പാ​​​റ മേ​​​ഖ​​​ല​​​യി​​​ലെ സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ പ​​​രി​​​ഗ​​​ണി​​​ച്ച് പോ​​​ലീ​​​സ് നി​​​രീ​​​ക്ഷ​​​ണം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​ക്കി​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.