ജ​ഡ്ജി​മാ​രെ നി​രീ​ക്ഷി​ക്കാ​ൻ ക​മ്മീ​ഷ​ൻ വേ​ണം: എജി
ജ​ഡ്ജി​മാ​രെ നി​രീ​ക്ഷി​ക്കാ​ൻ  ക​മ്മീ​ഷ​ൻ വേ​ണം: എജി
Sunday, October 14, 2018 1:17 AM IST
ക​​​ണ്ണൂ​​​ർ: ജ​​​ഡ്ജി​​​മാ​​​രു​​​ടെ നി​​​യ​​​മ​​​ന​​​ങ്ങ​​​ളും തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​വ​​​രു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ ജു​​​ഡീ​​​ഷ​​ൽ ക​​​മ്മീ​​​ഷ​​​നെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ഡ്വ​​​ക്കേ​​​റ്റ് ജ​​​ന​​​റ​​​ൽ പി.​​​പി. സു​​​ധാ​​​ക​​​ര​​​പ്ര​​​സാ​​​ദ്. ജ​​​ഡ്ജി​​​മാ​​​രും മ​​​നു​​​ഷ്യ​​​രാ​​​ണ്. അ​​​വ​​​ർ​​​ക്കും തെ​​​റ്റു​​​പ​​​റ്റാം. ജു​​​ഡീ​​​ഷ​​റി ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ന്ന​​​താ​​​ക​​​ണം - സ്വ​​​ത​​​ന്ത്ര​​​മാ​​​യ ജു​​​ഡീ​​​ഷ​​റി​​​യി​​​ൽ ദേ​​​ശീ​​​യ ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ന്‍റെ പ്ര​​​സ​​​ക്തി എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ഓ​​​ൾ ഇ​​​ന്ത്യ ലോ​​​യേ​​​ഴ്സ് യൂ​​​ണി​​​യ​​​ൻ നാ​​​യ​​​നാ​​​ർ അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച സെ​​​മി​​​നാ​​​റി​​​ൽ അ​​​ധ്യ​​​ക്ഷ​​​പ്ര​​​സം​​​ഗം ന​​​ട​​ത്ത​​വേ അ​​​ദ്ദേ​​​ഹം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

ജു​​​ഡീ​​​ഷ​​റി​​​യി​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യ​​​വും സ്വാ​​​ത​​​ന്ത്ര്യ​​​വും നി​​​ല​​​നി​​​ൽ​​​ക്ക​​​ണ​​മെ​​ന്നും ജ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​വ​​​സാ​​​ന​​​ത്തെ പ്ര​​​തീ​​​ക്ഷ​​​യാ​​യ നീ​​​തി​​​ന്യ​​​യ വ്യ​​​വ​​​സ്ഥ​​യ്ക്കു കോ​​​ട്ടം​​ത​​​ട്ടു​​​ന്ന യാ​​​തൊ​​​ന്നും സം​​​ഭ​​​വി​​​ച്ചു കൂ​​​ടെ​​​ന്നും സു​​​പ്രീം കോ​​​ട​​​തി സീ​​​നി​​​യ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ പി.​​​വി.​ സു​​​രേ​​​ന്ദ്ര​​​നാ​​​ഥ് പ​​​റ​​​ഞ്ഞു. തു​​​ട​​​ർ​​​ന്ന് സം​​​ഘ​​​ട​​​നാ ശി​​​ൽ​​​പ്പ​​​ശാ​​​ല​​​യും ച​​​ർ​​​ച്ച​​​യും ന​​​ട​​​ന്നു. സെ​​​മി​​​നാ​​​ർ മ​​​ന്ത്രി ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. എം.​​​എ​​​സ്. സ​​​ജി, സി.​ ​​ശ്രീ​​​ധ​​​ര​​​ൻ നാ​​​യ​​​ർ, സി.​ ​​രാ​​​ജേ​​​ന്ദ്ര​​​ൻ, ഇ.​​​കെ. നാ​​​രാ​​​യ​​​ണ​​​ൻ,സു​​​ധീ​​​ർ ഗ​​​ണേ​​​ശ് കു​​​മാ​​​ർ, ല​​​ത ത​​​ങ്ക​​​പ്പ​​​ൻ, എം.​​​സി. രാ​​​മ​​​ച​​​ന്ദ്ര​​​ൻ, എം.​ ​​ഷ​​​റ​​​ഫു​​​ദ്ദീ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.