എൻഡിഎ ശബരിമല സംരക്ഷണ യാത്രയ്ക്കു നാളെ സമാപനം
Sunday, October 14, 2018 1:17 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ൻ​ഡി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ന്ത​ള​ത്തു​നി​ന്നാ​രം​ഭി​ച്ച ശ​ബ​രി​മ​ല സം​ര​ക്ഷ​ണ​യാ​ത്ര നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്തു സ​മാ​പി​ക്കും. നാ​ളെ രാ​വി​ലെ 10.30 -ന് ​പ​ട്ട​ത്തു​നി​ന്നു യാ​ത്ര തു​ട​ങ്ങും. എ​ൻ​ഡി​എ സം​സ്ഥാ​ന നേ​താ​ക്ക​ളോ​ടൊ​പ്പം ബി​ജെ​പി ദേ​ശീ​യ നേ​താ​ക്ക​ളും യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കും.

സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ബി​ജെ​പി അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ര​ളീ​ധ​ർ റാ​വു പ്ര​സം​ഗി​ക്കും. ജ​ന​ര​ക്ഷാ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ആ​റ്റു​കാ​ൽ ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്യു​മെ​ന്നും പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഇ​ന്നു രാ​വി​ലെ 10.30ന് ​ആ​ലം​കോ​ട്ട് ആ​രം​ഭി​ക്കു​ന്ന യാ​ത്ര സു​രേ​ഷ്ഗോ​പി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.


ക​ർ​ണാ​ട​ക എം​എ​ൽ​എ​മാ​രാ​യ ഡോ. ​ഭ​ര​ത് ഷെ​ഡി, ഡോ. ​ഹ​രീ​ഷ്പു​ഞ്ച എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ആ​റ്റി​ങ്ങ​ൽ മൂ​ന്നു​മു​ക്കി​ൽ എ​ത്തി​ച്ചേ​രും. വൈ​കു​ന്നേ​രം നാ​ലി​നു പ​ള്ളി​പ്പു​റം സി​ആ​ർ​പി ക്യാ​ന്പി​നു സ​മീ​പം തോ​ന്ന​ൽ ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ​നി​ന്ന് യാ​ത്ര തു​ട​ങ്ങും. ക​ഴ​ക്കൂ​ട്ട​ത്തു സ​മാ​പി​ക്കു​ന്ന യോ​ഗ​ത്തി​ൽ ഒ. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ പ്ര​സം​ഗി​ക്കും.

അ​ര​ല​ക്ഷ​ത്തോ​ളം പേ​ർ ജി​ല്ല​യി​ലെ വി​വി​ധ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ലാ​യി പ​ങ്കെ​ടു​ക്കു​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ഷ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പാ​പ്പ​നം​കോ​ട് സ​ജി, ബി​ജു പി. ​നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.