മഹാപ്രളയം: വ്യാപാരികൾക്കു നഷ്ടപരിഹാരമില്ല; നിരാഹാരം എട്ടാംദിനത്തിൽ
മഹാപ്രളയം: വ്യാപാരികൾക്കു നഷ്ടപരിഹാരമില്ല; നിരാഹാരം എട്ടാംദിനത്തിൽ
Monday, October 15, 2018 1:04 AM IST
പ​​​ത്ത​​​നം​​​തി​​​ട്ട: മ​​​ഹാ​​​പ്ര​​​ള​​​യ​​​ത്തി​​​നു​​​ശേ​​​ഷ​​​മു​​​ള്ള 60 -ാം ദി​​​വ​​​സ​​​ത്തി​​​ലും വ്യാ​​​പാ​​​രി​​​സ​​​മൂ​​​ഹം ക​​​ര​​​ക​​​യ​​​റി​​​യി​​​ട്ടി​​​ല്ല. കോ​​​ടി​​​ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​യ ഒ​​​രു വ്യാ​​​പാ​​​രി റാ​​​ന്നി താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സി​​​നു മു​​​ന്പി​​​ൽ ആ​​​രം​​​ഭി​​​ച്ച നി​​​രാ​​​ഹാ​​​രം ഇ​​​ന്ന് എ​​​ട്ടാം​​​ദി​​​ന​​​ത്തി​​​ലാ​​​ണ്.

റാ​​​ന്നി പെ​​​രു​​​ന്പു​​​ഴ​​​യി​​​ലെ വ്യാ​​​പാ​​​രി എ​​​ബി സ്റ്റീ​​​ഫ​​​നാ​​​ണ് നി​​​രാ​​​ഹാ​​​രം ന​​​ട​​​ത്തു​​​ന്ന​​​ത്. എ​​​ബി സ്റ്റീ​​​ഫ​​​നും കു​​​ടും​​​ബ​​​വും ക​​​ഴി​​​ഞ്ഞ എ​​​ട്ടി​​​നാ​​​ണു സ​​​മ​​​രം തു​​​ട​​​ങ്ങി​​​യ​​​ത്. ആ​​​റു​​​ദി​​​വ​​​സം നി​​​രാ​​​ഹാ​​​ര​​​മി​​​രു​​​ന്ന എ​​​ബി​​​യു​​​ടെ ഭാ​​​ര്യ ഷീ​​​ജ​​​യെ പി​​​ന്നീ​​​ട് അ​​​റ​​​സ്റ്റ് ചെ​​​യ്തു നീ​​​ക്കി. എ​​​ബി ഇ​​​പ്പോ​​​ഴും നി​​​രാ​​​ഹാ​​​ര​​​ത്തി​​​ലാ​​​ണ്. സ​​​മ​​​ര​​​ത്തി​​​നു ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം അ​​​റി​​​യി​​​ച്ച് ആ​​​ന്‍റോ ആ​​​ന്‍റ​​​ണി എം​​​പി​​​യും കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളും ഒ​​​രു ദി​​​വ​​​സം ഉ​​​പ​​​വ​​​സി​​​ച്ചി​​​രു​​​ന്നു. വി​​​വി​​​ധ സ​​​ഭാ ബി​​​ഷ​​​പ്പു​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ സ​​​മ​​​ര​​​പ്പന്ത​​​ലി​​​ലെ​​​ത്തി പി​​​ന്തു​​​ണ അ​​​റി​​​യി​​​ച്ചു.


റാ​​​ന്നി​​​യി​​​ൽ എ​​​ബി​​​യു​​​ടേ​​​താ​​​യി ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ഏ​​​ഴ് വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും വീ​​​ട്ടി​​​ലും വെ​​​ള്ളം ക​​​യ​​​റി. ബേ​​​ക്ക​​​റി ഒ​​​ഴി​​​കെ മ​​​റ്റൊ​​​രു സ്ഥാ​​​പ​​​ന​​​വും തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കാ​​​ൻ പോ​​​ലു​​​മാ​​​കാ​​​ത്ത അ​​​വ​​​സ്ഥ​​​യി​​​ലാ​​​യി. ബാ​​​ങ്കു​​​ക​​​ളി​​​ൽ​​​നി​​​ന്നു നോ​​​ട്ടീ​​​സു​​​ക​​​ൾ മു​​​റ​​​പോ​​​ലെ എ​​​ത്തു​​​ന്നു​​​മു​​​ണ്ട്.
മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ നേ​​​രി​​​ൽ ക​​​ണ്ട് നി​​​വേ​​​ദ​​​നം ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ലും വി​​​വ​​​ര​​​ങ്ങ​​​ൾ ധ​​​രി​​​പ്പി​​​ച്ചി​​​രു​​​ന്നെ​​​ന്ന് വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു. ഏ​​​ഷ്യ​​​ൻ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ബാ​​​ങ്കും ലോ​​​ക​​​ബാ​​​ങ്കും ന​​​ട​​​ത്തി​​​യ ക​​​ണ​​​ക്കെ​​​ടു​​​പ്പു​​​ക​​​ളി​​​ലും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ണ​​​ക്കി​​​ലും വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കു​​​ണ്ടാ​​​യ ന​​​ഷ്ടം ക​​​ണ​​​ക്കാ​​​ക്കി​​​യി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.