നവജാതശിശു കൊല്ലപ്പെട്ട സംഭവം: യുവതിക്കെതിരേ കേസെടുത്തു
Monday, October 15, 2018 11:22 PM IST
ചാ​രും​മൂ​ട്: ന​വ​ജാ​ത ശി​ശു​വി​നെ ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ർ​ന്ന് അ​മ്മ​യ്ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. നൂ​റ​നാ​ട് ഇ​ട​പ്പോ​ണ്‍ ക​ള​രി​ക്ക​ൽ വ​ട​ക്കേ​തി​ൽ അ​ഞ്ജ​ന (36)ക്കെ​തി​രേ​യാ​ണ് നൂ​റ​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​മി​ത ര​ക്ത​സ്രാ​വ​വു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വ​തി​യു​ടെ ബാ​ഗി​ൽ​നി​ന്നാ​ണു കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ൽ പോ​കാ​തെ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​ത്തി​നു വീ​ട്ടി​ലാ​യി​രു​ന്നു അ​ഞ്ജ​ന​യു​ടെ പ്ര​സ​വം.

ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ശാ വ​ർ​ക്ക​റെ വി​വ​ര​മ​റി​യി​ച്ചു. ഇ​വ​ർ യു​വ​തി​യെ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ പ്ര​സ​വി​ച്ച​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണു കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​വ​ശ​നി​ല​യി​ലാ​യ ഇ​വ​ർ ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.


ഡോ​ക്ട​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​നെ ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണു പോ​ലീ​സ്. കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. റി​പ്പോ​ർ​ട്ട് കി​ട്ടി​യ ശേ​ഷം അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

അ​ഞ്ജ​ന​യ്ക്കു മൂ​ന്നു വ​യ​സു​ള്ള ഒ​രു മ​ക​ൻ കൂ​ടി​യു​ണ്ട്. വി​വാ​ഹ മോ​ച​നം നേ​ടി​യ ഇ​വ​ർ പ​ന്ത​ളം കു​ര​ന്പാ​ല സ്വ​ദേ​ശി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.