കുറിഞ്ഞിയെ തൊട്ടാൽ കൈപൊള്ളും; പൂ പറിച്ചതിന് 2000 രൂപ പിഴ
കുറിഞ്ഞിയെ തൊട്ടാൽ  കൈപൊള്ളും; പൂ പറിച്ചതിന്  2000 രൂപ പിഴ
Tuesday, October 16, 2018 12:39 AM IST
മ​റ​യൂ​ർ: നീ​ല​ക്കു​റി​ഞ്ഞി​യെ തൊ​ട്ടാ​ൽ കൈ​പൊ​ള്ളും. കാ​ന്ത​ല്ലൂ​ർ ഭാ​ഗ​ത്തു​നി​ന്നു നീ​ല​കു​റി​ഞ്ഞി പൂ​ക്ക​ൾ പ​റി​ച്ച വി​നോ​ദ സ​ഞ്ചാ​രി​യി​ൽ​നി​ന്ന് അ​ധി​കൃ​ത​ർ 2000 രൂ​പ പി​ഴ ഈ​ടാ​ക്കി. കാ​ന്ത​ല്ലൂ​ർ- മ​റ​യൂ​ർ റോ​ഡി​ൽ പ​യ​സ് ന​ഗ​ർ വ​നം​വ​കു​പ്പ് ചെ​ക്ക് പോ​സ്റ്റി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ വാ​ഹ​ന​ത്തി​ൽ നീ​ല​കു​റി​ഞ്ഞി ചെ​ടി​ക​ൾ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് വ​ന​പാ​ല​ക​ർ പി​ഴ ഈ​ടാ​ക്കി​യ​ത്. മ​റ​യൂ​ർ മ​ല​നി​ര​ക​ളി​ലെ കാ​ന്ത​ല്ലൂ​ർ സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി ര​തീ​ഷ് കു​മാ​റി​ൽ​നി​ന്നാ​ണ് കൂ​റി​ഞ്ഞി​ച്ചെ​ടി​ക​ൾ ന​ശി​പ്പി​ച്ച​താ​യി കേ​സെ​ടു​ത്തു പി​ഴ ഈ​ടാ​ക്കി​യ​ത്.


കൂ​റി​ഞ്ഞി​ച്ചെടി​ക​ൾ സ​ഞ്ചാ​രി​ക​ൾ പ​റി​ക്കാ​തി​രി​ക്കു​ന്ന​തി​നു വ്യാ​പ​ക​മാ​യി ബോ​ധ​വ​ത്ക​ര​ണ ബോ​ർ​ഡു​ക​ൾ മൂ​ന്നാ​ർ വൈ​ൽ​ഡ് ലൈ​ഫ് ഡി​വി​ഷ​ൻ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കാ​ന്ത​ല്ലൂ​ർ റെ​യി​ഞ്ച് ഓ​ഫീ​സ​ർ അ​രൂ​ൾ മാ​ഹാ​രാ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘ​മാ​ണു പി​ഴ ഈ​ടാ​ക്കി​യ​ത്.

അ​തേ​സ​മ​യം, നീ​ല​ക്കു​റി​ഞ്ഞി ചെ​ടി ക​ട​ത്തി​ക്കൊ​ണ്ടു​പോ​വു​ക​യോ ന​ശി​പ്പി​ക്കു​ക​യോ ചെ​യ്താ​ൽ മൂ​ന്നു മു​ത​ൽ ഏ​ഴു വ​ർ​ഷം വ​രെ ത​ട​വും കാ​ൽ ല​ക്ഷം രൂ​പ പി​ഴ​യും ല​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.