രാ​ഹു​ൽ ഈ​ശ്വ​റി​നെ​തി​രേ കേ​സ് എ​ടു​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്
Tuesday, October 16, 2018 11:50 PM IST
ആ​​ല​​പ്പു​​ഴ: ശ​​ബ​​രി​​മ​​ല വി​​ഷ​​യ​​ത്തി​​ൽ ക​​ലാ​​പ​​ത്തി​​ന് ആ​​ഹ്വാ​​നം ചെ​​യ്തെ​​ന്ന് ആ​​രോ​​പി​​ച്ചു സ​​മ​​ർ​​പ്പി​​ച്ച ഹ​​ർ​​ജി​​യി​​ൽ രാ​​ഹു​​ൽ ഈ​​ശ്വ​​റി​​നെ​​തി​​രേ കേ​​സ് എ​​ടു​​ക്കാ​​ൻ ആ​​ല​​പ്പു​​ഴ ജു​​ഡീ​​ഷ​ൽ ഫ​​സ്റ്റ്ക്ലാ​​സ് മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടു.

ചാ​​ന​​ൽ ച​​ർ​​ച്ച​​യി​​ൽ പ​​ങ്കെ​​ടു​​ത്തു രാ​​ഹു​​ൽ ഈ​​ശ്വ​​ർ ക​​ലാ​​പ​​ത്തി​​ന് ആ​​ഹ്വാ​​നം ചെ​​യ്തെ​ന്നാ​​ണ് പ​​രാ​​തി. ആ​​ല​​പ്പു​​ഴ​​യി​​ലെ പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​നാ​​യ സു​​ഭാ​​ഷ് എം. ​​തീ​​ക്കാ​​ട​​നാ​​ണ് കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്. ക​​ഴി​​ഞ്ഞ മാ​​സം 30നും ​​ഈ മാ​​സം ഏ​​ഴി​​നും ചാ​​ന​​ൽ ച​​ർ​​ച്ച​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ത്ത രാ​​ഹു​​ൽ ഈ​​ശ്വ​​ർ ക​​ലാ​​പ​​ത്തി​​നു പ്രേ​​രി​​പ്പി​​ച്ച​​താ​​യാ​​ണ് ഹ​​ർ​​ജി​​യി​​ലെ ആ​​രോ​​പ​​ണം. ഹ​​ർ​​ജി ഫ​​യ​​ലി​​ൽ സ്വീ​​ക​​രി​​ച്ച മ​​ജി​​സ്ട്രേ​​റ്റ് ആ​​ർ. ര​​ജി​​ത അ​​ന്വേ​​ഷ​​ണം ന​​ട​​ത്താ​​ൻ ആ​​ല​​പ്പു​​ഴ സൗ​​ത്ത് പോ​​ലീ​​സി​നു നി​​ർ​​ദേ​​ശം ന​​ൽ​​കി.


ഇ​​ന്ത്യ​​ൻ ശി​​ക്ഷാ​നി​​യ​​മം 153 വ​​കു​​പ്പ് പ്ര​​കാ​​രം ക​​ലാ​​പ​​ത്തി​​നു ആ​​ഹ്വാ​​നം ചെ​​യ്ത കു​​റ്റ​​ത്തി​​ന് എ​​ഫ്ഐ​​ആ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാ​​നാ​​ണു കോ​​ട​​തി ഉ​​ത്ത​​ര​​വ്. സ്ത്രീ​​ക​​ൾ ശ​​ബ​​രി​​മ​​ല​​യി​​ൽ ക​​യ​​റു​​ന്ന​​തു ത​​ന്‍റെ നെ​​ഞ്ചി​​ൽ ച​​വി​​ട്ടി മാ​​ത്ര​​മേ സാ​​ധ്യ​​മാ​​കൂ​​വെ​​ന്നും സം​​സ്ഥാ​​നം മു​​ഴു​​വ​​ൻ സ്ത്രീ ​​പ്ര​​വേ​​ശ​​ന​​ത്തി​​നെ​​തി​​രേ പ്ര​​തി​​ഷേ​​ധം സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്നു പ​​റ​​ഞ്ഞ​​തും ക​​ലാ​​പം സൃ​​ഷ്ടി​​ക്കാ​​ൻ വേ​​ണ്ടി​​യാ​​ണെ​​ന്നാ​​ണു ഹ​​ർ​​ജി​​ക്കാ​​ര​​ന്‍റെ ആ​​രോ​​പ​​ണം. ഇ​​തു സം​​ബ​​ന്ധി​​ച്ചു സു​​ഭാ​​ഷ് നേ​​ര​​ത്തേ ഡി​​ജി​​പി​​ക്കും പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.